ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

ദുബൈയിൽ ലോകത്തെ ഏറ്റവും വലിയ കാർ വിപണി​ വരുന്നു; 2.2 കോടി ചതുരശ്രയടിയിലാണ്​ ഓട്ടോ മാർക്കറ്റ്​ നിർമിക്കുക

ദുബൈ: ലോകത്തെ ഏറ്റവും വലിയ കാർ വിപണി നിർമിക്കാൻ ഒരുങ്ങി ദുബൈ. 2.2 കോടി ചതുരശ്ര അടി വിസ്തൃതിയിലാണ്​​ വമ്പൻ ഓട്ടോ മാർക്കറ്റ്​ രൂപകൽപന ചെയ്തിരിക്കുന്നത്​. ഉപഭോക്​താക്കൾ, കാർ നിർമാതാക്കൾ, വ്യാപാരികൾ തുടങ്ങിയവർക്ക്​ ലോകത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനായി ദുബൈയെ മാറ്റുകയാണ്​ ലക്ഷ്യം. യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ ദുബൈ ഓട്ടോ മാർക്കറ്റ്​​ വികസന പദ്ധതി അവതരിപ്പിച്ചത്​.

ഡി.പി വേൾഡിനാണ്​ നിർമാണ ചുമതല. പദ്ധതി പൂർത്തിയായാൽ ഒരേ സമയം എട്ട്​ ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. 1,500ലധികം കാർ ഷോറൂമുകൾ, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള വർക്ക്​ ഷോപ്പ്​ മേഖലകൾ, വെയർഹൗസുകൾ, ബഹുനില​ പാർക്കിങ് കെട്ടിടങ്ങൾ​, ലേല കേന്ദ്രങ്ങൾ, കൺവെൻഷൻ സെന്‍റർ, ചെറുകിട, എഫ്​.ആൻഡ്​ ബി ഇടങ്ങൾ എന്നിവ ഓട്ടോ മാർക്കറ്റിൽ ഉണ്ടാകും.

കാർ വിൽപന, ലോജിസ്റ്റിക്സ്​, വ്യവസായ സേവനങ്ങൾ എന്നിവക്കായുള്ള ആഗോള കേന്ദ്രമായി എമിറേറ്റിലെ കാർ വിപണിയെ ഉയർത്തുകയെന്ന യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദേശം അനുസരിച്ചാണ്​ പുതിയ വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്​.

ചടങ്ങിൽ പദ്ധതിയുടെ പുതിയ വിഷ്വൽ ബ്രാൻഡ്​ ഐഡന്‍റിറ്റിയും ​ശൈഖ്​ മക്​തൂം അനാച്ഛാദനം ചെയ്തു. കൂടാതെ 2.2 കോടി ചതുരശ്ര അടി വിസ്തീർണമുള്ള വികസന പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്യുകയും ചെയ്തു. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഡി.പി വേൾഡിന്‍റെ നിയന്ത്രണത്തിലുള്ള നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ, ആഗോള ലോജിസ്റ്റിക്സ്​ ശൃംഖല എന്നിവ ഉപയോഗപ്പെടുത്തി ലോകത്ത്​ അതിവേഗം വളരുന്ന ഓട്ടോമോട്ടീവ്​ ട്രേഡ്​ ഹബ്ബുകളിൽ ഒന്നായി ദുബൈയുടെ സ്ഥാനം ശക്​തിപ്പെടുത്തുകയെന്ന ലക്ഷ്യം പ്രതിഫലിപ്പിക്കുന്നതാവും ദുബൈ ഓട്ടോ മാർക്ക്​ എന്ന്​ ശൈഖ്​ മക്​തൂം പറഞ്ഞു.

Tags:    
News Summary - The world's largest car market is coming to Dubai; The auto market will be built on 22 million square feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.