എനോറ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായ ടീം സംഘാടകർക്കൊപ്പം
ദുബൈ: എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷൻ (എനോറ) യു.എ.ഇയുടെ നാലാമത് ‘എനോറ സൂപ്പർകപ്പ്’ ബാഡ്മിന്റൺ ടൂർണമെന്റ് ദുബൈ ഖിസൈസിലെ ബി.എസ്.എ സ്പോർട്സ് അക്കാദമിയിൽ സംഘടിപ്പിച്ചു. ഇരുപതോളം ടീമുകൾ പങ്കെടുത്ത പുരുഷ ഡബ്ൾസ് വിഭാഗത്തിൽ ജിതിൻ-അരുൺ സഖ്യം കിരീടം സ്വന്തമാക്കി. ഷഹ്സാദ്-ഹുബൈബ് സഖ്യം രണ്ടാം സ്ഥാനം നേടി.
വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച ടൂർണമെന്റ് എനോറ യു.എ.ഇ പ്രസിഡന്റ് ഷാജി എം. അലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനാഫ് പാറയിൽ നന്ദി രേഖപ്പെടുത്തി. ബാഡ്മിന്റൺ മത്സരങ്ങൾ നിയന്ത്രിച്ച സൈഫുദ്ദീൻ, ആരിഫ് എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു.
റസാഖ്, സുബിൻ, സമദ്, അനസ്, റെക്സ്, നജീബ്, മൻസൂർ, ഷിബു, മെഹറൂഫ്, റഷീദ്, ജംഷീർ, ഫാറൂഖ്, ഫർഷാദ്, സാദിഖ്, നദീം, ശനീബ്, ഫിറോസ്, കാസിം എന്നിവരടങ്ങിയ ഭാരവാഹികൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.