ഗസ്സയിലേക്ക്​ യു.എ.ഇ ഭക്ഷണവും മരുന്നും അയച്ചു

ദുബൈ: ഗസ്സയിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ എമിറേറ്റ്​സ്​ റെഡ്​ ക്രസൻറി​െൻറ നേതൃത്വത്തിൽ സഹായമയച്ചു. 960 ടൺ മെഡിക്കൽ ഉപകരണങ്ങളും 20,000 കുടുംബങ്ങൾക്കുള്ള ഭക്ഷണവുമാണ്​ അയച്ചത്​. റഫ അതിർത്തി വഴി 33 ലോഡ്​ സാധനങ്ങളാണ്​ അയച്ചത്​.

ഭക്ഷണത്തിന്​ പുറ​െമ, വസ്​ത്രം, അവശ്യ സാധനങ്ങൾ എന്നിവയും അയച്ചിട്ടുണ്ട്​.നേരത്തെ 58,000 ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ ഗസ്സയിലേക്ക്​ അയച്ചിരുന്നു. 36.6 ടൺ മെഡിക്കൽ സഹായവും 10,000 കോവിഡ്​ ടെസ്​റ്റ്​ കിറ്റുകളും നേരത്തെ അയച്ചിരുന്നു. ഗസ്സ മുനമ്പിലെ കുടുംബങ്ങ​െള സഹായിക്കാൻ 800 ടൺ വസ്​തുക്കളും ഈ വർഷം ആദ്യം അയച്ചു.

Tags:    
News Summary - The UAE sent food and medicine to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.