യു.എ.ഇ ഇന്ന് തടഞ്ഞത് ഒരു മിസൈലും 11 ഡ്രോണുകളും

ദുബൈ: ​ഇറാൻറെ ഒരു മിസൈലടക്കം 11 ഡ്രോണുകളെ ചൊവ്വാഴ്ച പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.  ഉച്ചയോടെയാണ് ഷാർജയിൽ അൽ സുറയ്യ ടെലികോം കമ്പനിക്ക് നേരെ ഇറാനിൽ നിന്ന്​ മിസൈലാക്രമണമുണ്ടായത്.

സംഭവത്തിൽ രണ്ട് പാക് സ്വദേശികൾക്ക് പരിക്കേറ്റതായി ഷാർജ മീഡിയ സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കമ്പനിയുടെ ഷാർജ സെൻട്രൽ റീജിയനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസാണ് ആക്രമണം ലക്ഷ്യംവെച്ചത്​.

ഇറാനിൽ നിന്ന്​ ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 520 ബാലിസ്റ്റിക്​ മിസൈലുകളും 26 ക്രൂസ്​ മിസൈലുകളും 2221 ഡ്രോണുകളം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം തടഞ്ഞിട്ടുണ്ട്​. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - The UAE intercepted one missile and 11 drones today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.