വീ​ണു​കി​ട്ടി​യ പ​ണം തി​രി​കെ ന​ൽ​കി​യ ജോ​ർ​ഡ​ൻ പൗ​ര​നെ പൊ​ലീ​സ്​ ആ​ദ​രി​ക്കു​ന്നു

വീ​ണു​കി​ട്ടി​യ ര​ണ്ടു ല​ക്ഷം തി​രി​കെ ന​ൽ​കി

ദു​ബൈ: ബു​ർ​ദു​ബൈ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പൊ​തു പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ ര​ണ്ടു ല​ക്ഷം ദി​ർ​ഹം ഉ​ട​മ​ക്ക്​ തി​രി​കെ കൈ​മാ​റി ജോ​ർ​ഡ​ൻ പൗ​ര​ൻ. മു​ഹ​മ്മ​ദ്​ സു​ലൈ​മാ​ൻ അ​ൽ ഖൈ​റൂ​ത്തി എ​ന്ന പ്ര​വാ​സി​യാ​ണ്​ പ​ണം തി​രി​കെ​യേ​ൽ​പി​ച്ച​ത്. സ​മൂ​ഹ​ത്തി​ന്​ മാ​തൃ​ക​യാ​യ സ​ത്യ​സ​ന്ധ​ത​ക്ക്​ പൊ​ലീ​സ്​ പ്ര​ത്യേ​ക ആ​ദ​ര​വു​മൊ​രു​ക്കി. ബു​ർ​ദു​ബൈ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബ്രി. ​ഖ​ലീ​ഫ ഖാ​ലി​ദ് അ​ൽ അ​വാ​ദി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ അ​ലി ഇ​ബ്രാ​ഹിം അ​ൽ അ​വ​ർ എ​ന്നി​വ​രും മ​റ്റ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്. മു​ഹ​മ്മ​ദ്​ സു​ലൈ​മാ​ന്‍റെ സ​ത്യ​സ​ന്ധ​ത സ​മൂ​ഹം വി​ല​മ​തി​ക്കു​ന്ന ഉ​ന്ന​ത മൂ​ല്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് ബ്രി. ​അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

സു​ര​ക്ഷ​യും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പൊ​ലീ​സ്-​ജ​ന​കീ​യ പ​ങ്കാ​ളി​ത്തം പ്രാ​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്റെ ന​ല്ല പ്ര​തി​ച്ഛാ​യ ഉ​യ​ർ​ത്തു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - The two lakh rupees that were lost were returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.