യു.എ.ഇയുടെ പുരോഗതിയിൽ ഇമറാത്തി വനിതകളുടെ പങ്ക്​ വലുത്​ –ശൈഖ ഫാത്തിമ

അബൂദബി: യു.എ.ഇയുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയിൽ ഇമറാത്തി വനിതകളുടെ സംഭാവനകളെ രാഷ്​ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് പ്രശംസിച്ചു.സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ യു.എ.ഇ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇമറാത്തി സ്ത്രീകളുടെ സംഭാവനകളെയും ജനറൽ വിമൻസ് യൂനിയൻ ചെയർവിമനും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡൻറും ഫാമിലി ഡെവലപ്‌മെൻറ്​ ഫൗണ്ടേഷൻ സുപ്രീം ചെയർപേഴ്സനുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക് പ്രകീർത്തിച്ചു. ഇമറാത്തി വനിതദിനാഘോഷത്തോടനുബന്ധിച്ച്​ അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്‌നോക്) സംഘടിപ്പിച്ച വെർച്വൽ ചടങ്ങിൽ സംസ്ഥാന മന്ത്രിയും ശൈഖ ഫാത്തിമയുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മയ്ത്ത ബിൻത്​ സാലം അൽ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് അഡ്നോക്ക് എല്ലാ ജീവനക്കാരുടെയും ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിക്കുന്നു.ബിസിനസ് തുടർച്ച പ്രാപ്തമാക്കുന്നതുൾപ്പെടെ എല്ലാ മേഖലയിലും അഡ്‌നോക് വനിതകളുടെ തൊഴിൽ ശക്തി പുരുഷ സഹപ്രവർത്തകർക്കൊപ്പം പ്രധാന പങ്ക് വഹിക്കുന്നതായി അഡ്‌നോക് ഗ്രൂപ് സി.ഇ.ഒ ഡോ. സുൽത്താൻ അൽ ജാബർ ചൂണ്ടിക്കാട്ടി. നാല് വർഷമായി സ്ത്രീകൾക്ക് പ്രത്യേകിച്ച് ഇമറാത്തി വനിതകളെ കൂടുതൽ തൊഴിൽ അവസരങ്ങളിൽ ഉൾപ്പെടുത്തി. നേതൃത്വപരമായ തസ്തികകളിൽ സ്ത്രീകളുടെ ശതമാനം 2020ഓടെ 15 ശതമാനമായി ഉയർത്താൻ അഡ്നോക്ക് 2017ൽ ലക്ഷ്യമിട്ടിരുന്നു.ഈ ലക്ഷ്യം കവിഞ്ഞതായും 16 ശതമാനത്തിലധികം വനിതകൾ അഡ്‌നോക്കിൽ നേതൃസ്ഥാനങ്ങളിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ കാലയളവിൽ അഡ്നോക്കിലെ വനിത എൻജിനീയർമാരുടെ എണ്ണത്തിൽ 90 ശതമാനം വർധനവായി. 1,062 വനിത എൻജിനീയർമാർ അഡ്‌നോക് ഗ്രൂപ് കമ്പനികളിൽ ജോലി ചെയ്യുന്നു.

ഓപറേറ്റിങ്​ കമ്പനികളെ നയിക്കാൻ മൂന്ന് വനിതാ സി.ഇ.ഒമാരെ നിയമിച്ചു. 2022ഓടെ ഓരോ അഡ്നോക്ക് ഗ്രൂപ് കമ്പനിയുടെയും ബോർഡിൽ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തും.രാഷ്​ട്രമാതാവ് ശൈഖ ഫാത്തിമയുടെയും യു.എ.ഇ നേതൃത്വത്തി​െൻറയും കാഴ്ചപ്പാടിന് അനുസൃതമായി വനിത ശാക്തീകരണത്തിനും അഡ്‌നോക് ഗ്രൂപ് കമ്പനികളിൽ പുരുഷന്മാർക്ക് തുല്യമായ അവസരങ്ങൾ വനിതകൾക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള അഡ്നോക്കി​െൻറ പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും ഡോ. അൽ ജാബർ പറഞ്ഞു.2030ഓടെ 25 ശതമാനം സാങ്കേതിക തൊഴിൽ മേഖലകളിലും വനിത പ്രാതിനിധ്യം ഉറപ്പാക്കും. ഉന്നത ശാസ്ത്ര സഹമന്ത്രി സാറാ ബിൻത്​ യൂസിഫ് അൽ അമിരിയും സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.