ഡോ. ജോര്‍ജ് ഓണക്കൂറിന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നൽകിയ ആദരം
ദുബൈ: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഡോ. ജോര്‍ജ് ഓണക്കൂറിന് ദുബൈയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ ആദരം. അവാര്‍ഡ് നേടിയ ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയെക്കുറിച്ചും എഴുത്തുവഴികളെക്കുറിച്ചും ജോര്‍ജ് ഓണക്കൂര്‍ സംവദിച്ചു. സ്ത്രീവിരുദ്ധമായ ഒരെഴുത്തിനെയും താന്‍ ഇന്നുവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഇന്നും ബഹുമാനിക്കുന്ന എഴുത്തുകളാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മതസൗഹാർദം എന്നതിനപ്പുറത്ത് മതഐക്യം എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. മതം ഒരു സംസ്കാരം മാത്രമാണ്. അത് മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഒന്നാവരുതെന്നും ജോര്‍ജ് ഓണക്കൂര്‍ വ്യക്തമാക്കി. രാജു മാത്യു അധ്യക്ഷത വഹിച്ചു. കെ.എം. അബ്ബാസ്, വനിത വിനോദ്, സുജിത് സുന്ദരേശന്, തന്‍സി ഹാഷിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.