വ​ഴി​തെ​റ്റി​യ വൃ​ദ്ധ​നെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ജ്മാ​ന്‍:രാത്രിയിൽ തെരുവിൽ വഴിതെറ്റി അലഞ്ഞുതിരിഞ്ഞ വൃദ്ധനെ രക്ഷപ്പെടുത്തി സുരക്ഷിതമായി വീട്ടിലെത്തിച്ചു.  അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പിന്‍റെ പരിശോധന വിഭാഗമാണ് വൃദ്ധനെ രക്ഷപ്പെടുത്തിയത്.

രാത്രിയില്‍ വഴിതെറ്റിയ ഇദ്ദേഹത്തിന്‍റെ വിലാസം അന്വേഷിച്ച്​ കണ്ടെത്തി അധികൃതർ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട്​ വൃദ്ധനെ സുരക്ഷിതമായി വീട്ടുകാരെ ഏൽപിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വയോജനങ്ങൾക്ക് സഹായഹസ്തം നൽകുന്നതിൽ ശ്രദ്ധചെലുത്തുന്നുണ്ടെന്ന്​മുനിസിപ്പൽ മോണിറ്ററിങ്​ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്‍റ്​ ഡയറക്ടർ മുഹമ്മദ് അബ്ദുൽ വഹാബ് അൽ ഖാജ പറഞ്ഞു.

Tags:    
News Summary - The old man who had lost his way was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.