ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി 

ഷാർജയിലെ പൗരന്മാർക്ക് കുറഞ്ഞ ശമ്പളം 25,000 ദിർഹമായി ഉയർത്തി

ഷാ​ർ​ജ: സ്വ​ദേ​ശി​ക​ളാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ മി​നി​മം ശ​മ്പ​ളം പ്ര​തി​മാ​സം 25,000 ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്തി. നി​ല​വി​ലെ മി​നി​മം ശ​മ്പ​ളം 17,500 ദി​ർ​ഹ​മാ​ണ്. എ​മി​റേ​റ്റ്‌​സ് സോ​ഷ്യ​ൽ സ​ർ​വി​സ് ഡി​പ്പാ​ർ​ട്‌​മെൻറ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച​തെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ളു​ടെ ചെ​ല​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും അ​വ​ർ​ക്ക് മാ​ന്യ​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ ശ​മ്പ​ളം നി​ർ​ണ​യി​ക്കു​ക​യും ചെ​യ്ത​താ​യി ശൈ​ഖ് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധി​ച്ചാ​ൽ അ​തി​ന​നു​സ​രി​ച്ച് ശ​മ്പ​ള​വും വ​ർ​ധി​പ്പി​ക്കും. തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ​യോ തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ത്ത​വ​രു​ടെ​യോ വാ​തി​ൽ ത​ങ്ങ​ൾ അ​ട​ക്കി​ല്ലെ​ന്നും സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ പൗ​ര​ന്മാ​ർ​ക്കാ​യി 99 കേ​സു​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​പ്പാ​ക്കാ​ൻ 5.10 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ഞാ​യ​റാ​ഴ്ച ശൈ​ഖ് സു​ൽ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യ മ​റ്റൊ​രു ന​ട​പ​ടി​യു​മാ​യി അ​ദ്ദേ​ഹം എ​ത്തി​യ​ത്.

Tags:    
News Summary - The minimum wage for citizens of Sharjah has been raised to 25,000 dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.