ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രവർത്തക സംഗമം എം.സി. ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഹമീദലി ഷംനാട് കാലത്തിനു മുേമ്പ സഞ്ചരിച്ച മഹാമനീഷിയായിരുന്നുവെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കൻ മലബാറിൽ വിദ്യാഭ്യാസ വിപ്ലവത്തിനു നാന്ദികുറിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച മഹാനായ ഹമീദലി ഷംനാടിെൻറ ജീവിതം പുതുതലമുറക്ക് മാതൃകയാണെന്നും ഹുസൈനാർ ഹാജി പറഞ്ഞു.
പ്രവർത്തക സംഗമത്തിൽ ജില്ല പ്രസിഡൻറ് അബ്്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ല വൈസ് പ്രസിഡൻറ് ഹാരിസ് പട്ള മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, വൈസ് പ്രസിഡൻറ് ഹനീഫ ചെർക്കള, ജില്ല ട്രഷറർ ടി.ആർ. ഹനീഫ, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, കെ.പി. അബ്ബാസ് കളനാട്, അഷ്റഫ് പാവൂർ മഞ്ചേശ്വരം, സലിം ചേരങ്കൈ, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ തളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ ബാവ, സുബൈർ കുബനൂർ, ഡോ. ഇസ്മായിൽ, ഷാഫി ചെർക്കള, സിദ്ദീഖ് അടൂർ, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താർ ആലംപാടി, ബഷീർ സി.എ പള്ളിക്കര, സലാം മാവിലാടം, അഷ്റഫ് ബച്ചൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. അഷ്റഫ് പാവൂർ പ്രാർഥന നടത്തി. ജില്ല സെക്രട്ടറി സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.