ഉമ്മുൽഖുവൈൻ: 500 വർഷം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ വീണ്ടെടുത്തിരിക്കുകയാണ് ഉമ്മുൽഖുവൈൻ. അൽസിന്നിയ്യ ദ്വീപിലെ പുരാവസ്തു ഗവേഷകരാണ് ഇവിടെ നിന്ന് ചരിത്രത്തിന്‍റെ ശേഷിപ്പുകൾ കണ്ടെത്തിയത്. പഴയ നഗരവും പുരാവസ്തുക്കളുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഈ നഗരം 14ാം നൂറ്റാണ്ടിലേതാണെന്നാണ് കരുതപ്പെടുന്നത്.
1768ൽ ശൈഖ് റാശിദ് ബിൻ മാജിദ് അൽ മുഅല്ല സ്ഥാപിച്ച കോട്ടയ്ക്ക് ചുറ്റുമാണ് ഉമ്മുൽഖുവൈൻ വളർന്നതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പുതിയ കണ്ടെത്തലോടെ ഉമ്മുൽഖുവൈന്‍റെ ചരിത്രത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. ദ്വീപിൽ നിന്ന് അപൂർവ നാണയങ്ങൾ, മൺപാത്രങ്ങൾ, മുത്ത് വ്യാപാരത്തിന്‍റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. മുത്ത് വ്യാപാരമായിരുന്നു ഇവിടെയുള്ളവരുടെ പ്രധാന കച്ചവടം എന്നാണ് വിലയിരുത്തുന്നത്. ഉമ്മുൽഖുവൈൻ ദ്വീപിനും ഗൾഫ് തീരത്തിനും ഇടയിലാണ് അൽ സിന്നിയ്യ. 13ാം നൂറ്റാണ്ടിനും 15ാം നൂറ്റാണ്ടിനും ഇടയിലാണ് ആദ്യത്തെ നഗരം അഭിവൃദ്ധി പ്രാപിച്ചതെന്ന് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.