മ​ന്ത്രി നൗ​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ അ​ൽ ക​അ​ബി

മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ നിയന്ത്രിക്കാൻ നിയമം വരുന്നു

ദുബൈ: മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയെ നിയന്ത്രിക്കുന്ന പുതിയ ഫെഡറൽ നിയമം ഈ വർഷം അവതരിപ്പിക്കും. ഫെഡറൽ നാഷനൽ കൗൺസിലിന് മുമ്പാകെ സംസ്കാരിക-യുവജന മന്ത്രി നൗറ ബിൻത് മുഹമ്മദ് അൽ കഅബിയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ-പ്രസിദ്ധീകരണ സംബന്ധിയായ ഫെഡറൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിക്കുക. സാങ്കേതിക രംഗത്തെ മാറ്റത്തിന് അനുസരിച്ച രീതിയിൽ വിവിധ നിയന്ത്രണങ്ങൾ പുതുക്കിയും നവീകരിച്ചുമാണ് നിയമം തയാറാക്കുന്നത്.

പരമ്പരാഗത മാധ്യമങ്ങളെയും സാങ്കേതിക പുരോഗതിക്കൊപ്പം രൂപപ്പെട്ട പുതു മാധ്യമങ്ങളെയും നിയമം പരിഗണിക്കുമെന്നും, ബന്ധപ്പെട്ട അധികാരികളുമായും മാധ്യമ മേഖലയിൽ വിദഗ്ധരായവരുമായും നേരിട്ട് ആശയവിനിമയം നടത്തിയാണ് നിയമം തയാറാക്കുകയെന്നും മന്ത്രി നൗറ അൽ കഅബി പ്രസ്താവിച്ചു. പ്രിന്‍റ്, വിഷ്വൽ, ഇലക്ട്രോണിക് മീഡിയകൾ ഉൾപ്പെടെ രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും പരിശോധിക്കേണ്ടത് മീഡിയ റെഗുലേറ്ററി ഓഫിസിലെ സ്ട്രാറ്റജിക് മോണിറ്ററിങ് വിഭാഗമാണ്.

ഇവർ നിലവിൽ കൃത്യമായ ഇടവേളകളിൽ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. നടപടി സ്വീകരിക്കേണ്ട വിഷയങ്ങൾ ഉത്തരവാദപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യും. ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ഉബൈദ് ഖൽഫാൻ അൽ ഗൂൽ അൽ സലാമിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കാൻ രാജ്യത്തെ മീഡിയ റെഗുലേറ്ററി ഓഫിസും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - The law is coming to control the media-online platforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.