ഡോ. എന്‍.എം. ഷറഫുദ്ദീന്, ഡോ. സുരേഷ് കുമാര്‍ മധുസൂദനന്
ദുബൈ: ഇന്തോ ഗള്‍ഫ് ആൻഡ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് ദുബൈ എയര്‍പോര്‍ട്ട് റോഡ് ഫ്ലോറ ഇന്നില്‍ നടക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗ്വത് കിഷന്റാവു കാരാട് ഉദ്ഘാടനം ചെയ്യും. കേരള വ്യവസായ മന്ത്രി പി. രാജീവ്, ഷാര്‍ജ സായിഫ് സോണ്‍ ആൻഡ് ഹംരിയ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് മസ്റൂഇ, പ്രമുഖ എഴുത്തുകാരന് ചേതന്‍ ഭഗത് തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീനും സെക്രട്ടറി ജനറല്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനനും അറിയിച്ചു.
ഡോ. എന്‍.എം. ഷറഫുദ്ദീന് ചെയര്മാന്, ഡോ. സുരേഷ് കുമാര്‍ മധുസൂദനന് സെക്രട്ടറി ജനറല്‍
ദുബൈ: ഇന്ത്യയിലേയും മിഡിലീസ്റ്റിലേയും പ്രഫഷനലുകളുടെയും ബിസിനസുകാരുടെയും സാമ്പത്തിക, വ്യവസായ, വാണിജ്യ, സാംസ്കാരിക കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാൻ രൂപവത്കരിച്ച ഇന്തോ ഗള്‍ഫ് ആൻഡ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എന്‍.എം. ഷറഫുദ്ദീന് (കൊച്ചി) ചെയര്‍മാനും ഡോ. സുരേഷ് കുമാര്‍ മധുസൂദനന് (മുംബൈ) സെക്രട്ടറി ജനറലുമാണ്. വൈസ് ചെയർമാൻ: ജെയിംസ് മാത്യു (ദുബൈ), അഹമ്മദ് കബീര്‍ (റിയാദ്). ഡയറക്ടര്‍മാര്‍: ഡേവിസ് കല്ലൂക്കാരന് (ഒമാന്‍), ജഗദീപ് സിങ് റിഖി (ഡല്‍ഹി), മുഹമ്മദ് റാഫി (ദുബൈ), രാജേഷ് സാഗര്‍ (കുവൈത്ത്), സിയാദ് ഉസ്മാന് (ഖത്തര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.