ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: രാജ്യത്തെ എല്ലാ കുട്ടികളുടെയും സന്തോഷവും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയാണെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഇമാറാത്തി ശിശുദിനത്തോട് അനുബന്ധിച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകം നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, കുടുംബങ്ങളും അധ്യാപകരും സമൂഹത്തിലെ എല്ലാ അംഗങ്ങളും കുട്ടികൾ സുരക്ഷിതരാണെന്നും ആത്മവിശ്വാസത്തോടെ വളരാൻ കഴിയുന്ന രാജ്യത്തിലാണ് അവർ ജീവിക്കുന്നതെന്നും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് നടക്കുന്ന വേഗത്തിലുള്ള മാറ്റങ്ങളും ആഗോള സംഭവവികാസങ്ങളും പരിഗണിക്കുമ്പോൾ കുട്ടികളെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സമഗ്ര സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ശിശുദിന പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇ വിദ്യഭ്യാസ മന്ത്രി സാറ അൽ അമീരി അടക്കം മറ്റു നിരവധി പ്രമുഖരും ഇമാറാത്തി ശിശുദിനത്തിൽ സന്ദേശങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.