ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ രാ​ത്രി​കാ​ഴ്ച

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 27ാം സീ​സ​ൺ സ​മാ​പി​ച്ചു

ദു​ബൈ: ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തി​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ​ 27ാം സീ​സ​ണി​ന്​ ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​യി. ഒ​ക്​​ടോ​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച ഇ​ത്ത​വ​ണ​ത്തെ സീ​സ​ൺ റെ​ക്കോ​ർ​ഡ്​ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചാ​ണ്​ വി​ട​വാ​ങ്ങി​യ​ത്. അ​വ​സാ​ന​ദി​വ​സം വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ച്ച മേ​ള​യി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ഷ്ണ കാ​ലാ​വ​സ്ഥ ശ​ക്തി​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ സു​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വ​ന്നു​പോ​കാ​ൻ സാ​ധി​ച്ചു​വെ​ന്ന​ത്​ ഇ​ത്ത​വ​ണ​ത്തെ അ​നു​കൂ​ല ഘ​ട​ക​മാ​യി​രു​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം ചി​ല ദി​വ​സ​ങ്ങ​ളി​ൽ മു​ട​ങ്ങി​യ​ത്​ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മേ​ള സ​ജീ​വ​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഗ്ലോ​ബ​ൽ വി​ല്ലേ​ജ് 27 പ​വി​ലി​യ​നു​ക​ൾ, 3,500ല​ധി​കം ഷോ​പ്പി​ങ്​ ഔ​ട്ട്‌​ലെ​റ്റു​ക​ൾ, 250ല​ധി​കം റ​സ്റ്റാ​റ​ന്‍റു​ക​ൾ, ക​ഫേ​ക​ൾ, തെ​രു​വ് ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യെ​ല്ലാം​ ഒ​രു​ക്കി​യി​രു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, ലോ​കോ​ത്ത​ര സം​ഗീ​ത ക​ച്ചേ​രി​ക​ൾ, തെ​രു​വ് ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വാ​ട്ട​ർ സ്റ്റ​ണ്ട് ഷോ ​എ​ന്നി​വ​യ​ട​ക്കം 40,000 ഷോ​ക​ൾ എ​ന്നി​വ​യും ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ 175ല​ധി​കം റൈ​ഡു​ക​ളും ഗെ​യി​മു​ക​ളും ല​ഭ്യ​മാ​ക്കി. സാ​ധാ​ര​ണ ര​ണ്ട്​ ക​വാ​ട​ങ്ങ​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന അ​ധി​കൃ​ത​ർ ഇ​ത്ത​വ​ണ മൂ​ന്ന്​ ഗേ​റ്റു​ക​ളാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ടു​ത്ത സീ​സ​ൺ ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - The Global Village has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.