ഹുമൈദ് എയർ ബ്രിഡ്ജ് വഴി ഗസ്സയിലേക്ക് കൊണ്ടുപോകുന്ന സഹായ വസ്തുക്കൾ
ദുബൈ: ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്‍റെ ഭാഗമായി ഗസ്സയിലെ ഫലസ്തീൻ ജനതക്ക് വീണ്ടും സഹായമെത്തിച്ച് യു.എ.ഇ. ഹുമൈദ് എയർ ബ്രിഡ്ജിലൂടെ 100 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കൾ ഗസ്സ മുനമ്പിലെത്തിച്ചതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കളാണ് എത്തിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ വിവിധ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ തടസ്സമില്ലാത്ത സഹായ വിതരണം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ചതാണ് ഹുമൈദ് എയർ ബ്രിഡ്ജ് സംരംഭം.
മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യു.എ.ഇ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെയാണ് ഹുമൈദ് എയർബ്രിഡ്ജിന്‍റെ തുടർച്ചയായ പ്രവർത്തനം പ്രതിഫലിപ്പിക്കുന്നത്. ഗസ്സയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിൽ യു.എ.ഇ നേതൃത്വവും ജനങ്ങളും ഉയർത്തിപ്പിടിക്കുന്ന ഐക്യദാർഢ്യത്തിന്‍റെയും അനുകമ്പയുടെയും മൂല്യങ്ങളെ സംരംഭം പ്രതിഫലിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനങ്ങൾക്ക് സഹായമെത്തിക്കാനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭമാണ് ഓപറേഷൻ ഷിവർലസ് നൈസ് 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.