ജോയ് ആലുക്കാസ് ആസ്ട്രേലിയയിൽ രണ്ടാമത്തെ ഷോറൂം തുറന്നു

ദുബൈ: ജോയ് ആലുക്കാസിന്‍റെ ആസ്‌ട്രേലിയയിലെ രണ്ടാമത്തെ ഷോറൂം മെൽബണിൽ ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ കജോൾ ദേവ്ഗൺ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ മേഖല ലേബർ പാർട്ടി അംഗം ലീ തർലമിസ് എംപി, മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ അനീഷ് രാജൻ, ഫെഡറൽ പാർട്ടി അംഗം കസാന്ദ്ര ഫെർണാണ്ടോ എം.പി, മുൻ മേയറും കൗൺസിലറുമായ ജിം മെമെറ്റി, ജോയ് ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ഇന്‍റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ പങ്കെടുത്തു. ആഗോളതലത്തിൽ ബിസിനസ് വിപുലീകരണത്തിന്‍റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നത്. ലോകമെമ്പാടും 12 രാജ്യങ്ങളിലാണ് ജോയ് ആലുക്കാസിന്‍റെ ഷോറൂമുള്ളത്.

പാരമ്പര്യത്തനിമയും നൂതന ശൈലിയും സമന്വയിച്ച സ്വർണ, വജ്രാഭരണങ്ങളുടെ അതിവിപുല ശേഖരമാണ് ഷോറൂമിലുള്ളത്. ഉയർന്ന ഗുണമേന്മയുള്ള വിവാഹ കളക്ഷനുകൾ, ജോയ് ആലുക്കാസിന്‍റെ തനത് ആഭരണ ശേഖരം, വ്യക്തിഗത ഇഷ്ടാനുസരണം ഒരുക്കുന്ന ആഭരണങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് മോഡലുകളാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഷോറൂമിലെ വിദഗ്ധരായ ജീവനക്കാരുടെ വ്യക്തിഗത സേവനവും ലഭ്യമാണ്.

Tags:    
News Summary - Joy Alukas opens second showroom in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.