അബൂദബി: മഹാകവി കുമാരനാശാന്‍റെ 153ാം ജന്മവാര്‍ഷികദിനം പയസ്വിനി അബൂദബി ആഘോഷിച്ചു. പയസ്വിനിയുടെ സാഹിത്യവേദി സംഘടിപ്പിച്ച ‘കരുണം കാവ്യാഞ്ജലി’' എന്ന പരിപാടിയോടെയാണ് ഈ വര്‍ഷത്തെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അബൂദബി മലയാളി സമാജം ഹാളില്‍ നടന്ന പരിപാടിയിൽ സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പരിപാടിക്ക് തുടക്കം കുറിച്ച് പാര്‍വതി നിജിത്ത് പ്രാർഥന ആലപിച്ചു. പയസ്വിനി പ്രസിഡന്‍റ് വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് കുറ്റിക്കോല്‍ ആമുഖപ്രഭാഷണം നടത്തി. പയസ്വിനി സെക്രട്ടറി ആനന്ദ് പെരിയ സ്വാഗതവും സാഹിത്യവിഭാഗം ജോ.കോര്‍ഡിനേറ്റര്‍ ദീപ അനിഷ് നന്ദിയും പറഞ്ഞു. നാസര്‍ വിളഭാഗം, മഹാകവി കുമാരനാശാന്‍റെ കാവ്യസാധനയും വ്യക്തിജീവിതവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ദില്‍ഷ ഷാജിത്, ആഗ്‌നേയ പ്രസാദ്, ദിയാലക്ഷ്മി ശ്രീജിത്ത് എന്നിവര്‍ കുമാരനാശാന്‍റെ കവിതകള്‍ അവതരിപ്പിച്ചു.
അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാര്‍, പയസ്വിനി രക്ഷാധികാരി ജയകുമാര്‍ പെരിയ, ട്രഷറര്‍ ഹരിപ്രസാദ്, വൈസ് പ്രസിഡന്‍റ് രമേശ് ദേവരാഗം, വിഷ്ണു തങ്കയം, ജോയിന്‍റ് സെക്രട്ടറി ജിഷ പ്രസാദ്, ഓഡിറ്റര്‍ സുനില്‍ പാടി, കളിപ്പന്തല്‍ പ്രസിഡന്‍റ് തന്‍വി സുനില്‍, വിവിധ സബ്കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായ വിശ്വംഭരന്‍ കാമലോന്‍, ദിവ്യ മനോജ്, രാധാകൃഷ്ണന്‍ ചെര്‍ക്കള, സുധീഷ് ഇടയില്ലം, ഉമേഷ് കാഞ്ഞങ്ങാട്, ഷീത സുരേഷ്, വിനീത് കോടോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സാഹിത്യസംവാദത്തില്‍ രതീഷ് ബാവിക്കര, മനോജ് പെരിയ, സ്മിത രഞ്ജിത്ത്, പാര്‍വതി നിജിത്ത്, അശ്വതി ശ്രീജിത്ത്, ശ്രീകുമാര്‍ കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു. പയസ്വിനി പ്രസിഡന്റ് വാരിജാക്ഷനും സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് കുറ്റിക്കോലും ചേര്‍ന്ന് നാസര്‍ വിളഭാഗത്തിന് ഉപഹാരം സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.