അബൂദബി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ 500 മാർക്കും വാങ്ങി ഗൾഫിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് യു.എ.ഇയിലെ മലയാളി വിദ്യാർഥിനി നാജിയ നസ്റീൻ. പഠനമികവ് കണക്കിലെടുത്ത് ഈ വിദ്യാർഥിയുടെ പ്ലസ്ടു പഠനം പൂർണമായും സൗജന്യമാക്കാൻ ഒരുങ്ങുകയാണ് അൽഐനിലെ ഇവരുടെ വിദ്യാലയമായ ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂൾ. എട്ടാംക്ലാസ് മുതല്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്കാണ് നാജിയക്ക്.
മദ്സാ പരീക്ഷയില്‍ പത്താം ക്ലാസിലും നൂറുമേനിയായിരുന്നു വിജയം. തൃക്കരിപ്പൂര്‍ ഒളവറ ബൈത്ത് അല്‍ ഇസ്സില്‍ മുഹമ്മദ് അനീസ്-നാസിലയുടെയും മൂത്ത മകളാണ് നാജിയ. നാട്ടിലേക്ക് മടങ്ങി പഠനം തുടരാനാണ് ആദ്യം തീരുമാനിച്ചത്. മാര്‍ക്ക് മുഴുവന്‍ വാങ്ങിയതോടെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇബ്രാഹീമും സ്‌കൂള്‍ മാനേജ്‌മെന്‍റും അറിയിച്ചതോടെ ഇവിടെ തന്നെ തുടരാണ് ഉദ്ദേശ്യം. അഞ്ചാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മുസ്തഫ, രണ്ടുവയസ്സുള്ള മുഹമ്മദ് നിഷാന്‍ സഹോദരങ്ങളാണ്. അല്‍ ഐന്‍ ആശുപത്രി സപ്ലൈ ചെയിന്‍ വിഭാഗത്തില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയാണ് അനീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.