Posted On
date_range Updated On
date_range പള്ളികളിലെ ഖുർആൻ പഠനം 20 മുതൽ പുനരാരംഭിക്കും
ദുബൈ: രാജ്യത്തെ പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർആൻ മന:പ്പാഠ കേന്ദ്രങ്ങളിൽ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് ഔഖാഫ് (ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്‍റ്സ് ആൻഡ് സക്കാത്ത്) അറിയിച്ചു. തിങ്കളാഴ്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസ് പഠനത്തിലേക്ക് മാറണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഖുർആൻ പഠന സെന്‍ററുകളും നേരിട്ടുള്ള പഠന രീതി പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇത്തരം കേന്ദ്രങ്ങളിൽ പഠനം നടത്തുന്ന ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ മുഴുവൻ വിദ്യാർഥികളും അതോറിറ്റി അംഗീകരിച്ച പഠന ഷെഡ്യൂളുകൾ കർശനമായി പാലിക്കണം. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ടൈം ടേബിളുകൾ അനുസരിച്ച് ഹാജർ നില ഉറപ്പുവരുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.