ദുബൈ: മഴയിൽ റോഡിൽ അഭ്യാസം നടത്തിയ വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്. അൽ റുവയ്യാ, ലബാബ് എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന അഭ്യാസ പ്രകടനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് പരിശോധിച്ചാണ് നിയമലംഘകരെ പൊലീസ് കണ്ടെത്തിയതും വാഹനങ്ങൾ പിടികൂടിയതും. പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാൻ 50,000 ദിർഹം പിഴ നൽകണം.
അശ്രദ്ധമായ ഡ്രൈവിങ്, അഭ്യാസങ്ങൾ, പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ അമിത ശബ്ദം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മഴയിൽ റോഡുകളിൽ ഘർഷണം കുറയുന്നതിനാൽ ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
മഴയുള്ള സാഹചര്യങ്ങളിൽ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. വാഹനത്തിന്‍റെ വേഗത കുറക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.