തുംബെ ഗ്രൂപ്പ് ഷാർജ ഹെൽത്ത് കെയർ സിറ്റിയിൽ നിർമിക്കുന്ന മാനസികാരോഗ്യ ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങ്
ഷാർജ: ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പ് ഷാർജ ഹെൽത്ത് കെയർ സിറ്റിയിൽ നിർമിക്കുന്ന മാനസികാരോഗ്യ, പുനരധിവാസ ആശുപത്രിക്ക് തറക്കല്ലിട്ടു. 1,10,000 ചതുരശ്ര അടി വിസ്തൃതിയിൽ 120 കിടക്കകളോട് കൂടിയ ആശുപത്രിയാണ് നിർമിക്കുന്നത്. സ്വകാര്യ മേഖലയിൽ നിർമിക്കുന്ന ആദ്യ മാനസികാരോഗ്യ ആശുപത്രിയാണിത്. തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ് ഡോ. തുംബെ മൊയ്തീന്‍റെ സാന്നിധ്യത്തിൽ ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗവും ഷാർജ ഹെൽത്ത് അതോറിറ്റിയുടെയും ഷാർജ ഹെൽത്ത് സിറ്റിയുടെയും ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് സഈദ് അൽ മെഹ്റിയാണ് തറക്കല്ലിടൽ നിർവഹിച്ചത്.
യു.എ.ഇയിലും ഗൾഫ് രാജ്യങ്ങളിലും മാനസികാരോഗ്യ, പുനരധിവാസ ചികിത്സകളുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച ചികിത്സ രീതികളാണ് തുംബെ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യമായും ദീർഘകാലം നീണ്ടു നിൽക്കുന്നതുമായ ചികിത്സക്ക് വേണ്ടി രൂപകൽപന ചെയ്ത വി.ഐ ഇൻപേഷ്യന്‍റ് വില്ലകൾ ഉൾപ്പെടെയാണ് 120 കിടക്കകൾ ആശുപത്രിയിൽ സജ്ജമാക്കുന്നത്. പൊതുജനങ്ങൾക്കായുള്ള തുംബെ മസ്ജിദിനൊപ്പം, നാഡീ രോഗ പുനരധിവാസം, ലഹരി ഉപയോഗത്തിൽ നിന്നുള്ള മോചനം, കുട്ടികളുടെയും കൗമാരക്കാരുടെയും മനോരോഗ ചികിത്സ, ഉത്കണ്ഠാ രോഗങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക വിഭാഗങ്ങളും കാമ്പസിൽ ഉൾപ്പെടും. ഈ വർഷം ജൂണിൽ നിർമാണം ആരംഭിച്ച് അടുത്ത വർഷം മധ്യത്തോടെ പൂർത്തിയാക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.