ത​ബ​സ്സും സ​ർ​ക്ക​ർ, ഇ​ൻ​ഷ പി. ​എം. സു​ബി​ൽ, നെ​ത്താ​നി​യ ജി​നി​ൽ ജേ​ക്ക​ബ്, റ​യ്ഹാ​ൻ ഉ​ദ​യ​ൻ,

വ​ഫ സ​ലിം, പാ​ർ​വ​തി നാ​യ​ർ

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘പെ​യി​ൻ​റ്​ ദ ​പ്ലാ​ന​റ്റ് ഗ്രീ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജി​ദ്ദ അ​സീ​സി​യ​യി​ലു​ള്ള ഗു​ഡ് ഹോ​പ്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ജൂ​നി​യ​ർ വി​ഭാ​ഗം വി​ജ​യി​ക​ൾ: ത​ബ​സ്സും സ​ർ​ക്ക​ർ (ഒ​ന്നാം സ്ഥാ​നം), ഇ​ൻ​ഷ പി.​എം. സു​ബി​ൽ (ര​ണ്ടാം സ്ഥാ​നം), നെ​ത്താ​നി​യ ജി​നി​ൽ ജേ​ക്ക​ബ് (മൂ​ന്നാം സ്ഥാ​നം).

സീ​നി​യ​ർ വി​ഭാ​ഗം: റ​യ്ഹാ​ൻ ഉ​ദ​യ​ൻ (ഒ​ന്നാം സ്ഥാ​നം), വ​ഫ സ​ലിം (ര​ണ്ടാം സ്ഥാ​നം), പാ​ർ​വ​തി നാ​യ​ർ (മൂ​ന്നാം സ്ഥാ​നം).

മ​ത്സ​രി​ച്ച 125 കു​ട്ടി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന​മാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 11-ന് ​ന​ട​ക്കു​ന്ന ഡ​ബ്ല്യു.​എം.​എ​ഫ് ജി​ദ്ദ കൗ​ൺ​സി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സ​ജി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​വി​നി​ത പി​ള്ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് കാ​ട്ടൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​വാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - World Malayali Federation announces winners of drawing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.