ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ‘ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​ക്സ​ല​ൻ​സി പു​ര​സ്കാ​രം’ ക​രു​നാ​ഗ​പ്പ​ള്ളി എം.​എ​ൽ.​എ സി.​ആ​ർ. മ​ഹേ​ഷി​ന് സാം​സ്കാ​രി​ക-​ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സ​മ്മാ​നി​ക്കു​ന്നു

പ്ര​ഥ​മ ഉ​മ്മ​ൻ ചാ​ണ്ടി പു​ര​സ്കാ​രം സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ​ക്ക് സ​മ്മാ​നി​ച്ചു

റി​യാ​ദ്/​തി​രു​വ​ന​ന്ത​പു​രം: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ‘ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​ക്സ​ല​ൻ​സി പു​ര​സ്കാ​രം’ ക​രു​നാ​ഗ​പ്പ​ള്ളി എം.​എ​ൽ.​എ സി.​ആ​ർ. മ​ഹേ​ഷി​ന് സ​മ്മാ​നി​ച്ചു.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​രം. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ രാ​ഷ്​​ട്രീ​യ​വും പൊ​തു​സേ​വ​ന മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നാ​യി, സ​മൂ​ഹ​ത്തി​ന് മാ​തൃ​കാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക-​ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ക​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. പു​ര​സ്കാ​ര ജേ​താ​വി​െൻറ പേ​ര് ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ പ്ര​ഖ്യാ​പി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലീം, സി. ​ഹ​രി​ദാ​സ്, സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, പി.​എ. സ​ലീം, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ക്കീ​ർ ദാ​ന​ത്ത്, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ലീം അ​ർ​ത്തി​യി​ൽ, ഹ​ക്കീം പ​ട്ടാ​മ്പി, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, നാ​സ​ർ വ​ല​പ്പാ​ട്, ന​സീ​ർ ഹ​നീ​ഫ കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷാ​ദ് ആ​ല​ങ്കോ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റ​ഫീ​ഖ് വെ​മ്പാ​യം ന​ന്ദി​യും പ​റ​ഞ്ഞു.

അ​ശ്റ​ഫ് വ​ട​ക്കേ​വി​ള, ടി.​കെ. അ​ശ്റ​ഫ് പൊ​ന്നാ​നി, അ​യ്യൂ​ബ് ഖാ​ൻ, ജ​ലാ​ൽ മൈ​നാ​ഗ​പ്പ​ള്ളി, ഇ​സ്മാ​ഈ​ൽ എ​രു​മേ​ലി, കെ.​എം. നൗ​ഷാ​ദ്, അ​നീ​ഷ് കു​രി​ശി​ങ്ക​ൽ, കെ.​കെ. തോ​മ​സ്, എ​സ്.​പി. ഷാ​ന​വാ​സ്‌, സ​ക്കീ​ർ ആ​ലു​വ, അ​ബ്​​ദു​ല്ല കൊ​റ​ളാ​യി തു​ട​ങ്ങി​യ നേ​താ​ക്ക​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - First Oommen Chandy Award presented to C.R. Mahesh MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.