ആലപ്പുഴ/ദുബൈ: തടസ്സപ്പെട്ട പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആലപ്പുഴയിൽ നടന്ന പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മുൻ സർക്കാറിൻ്റെ കാലത്തേതുൾപ്പെടെ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയാണ്. മുൻ സർക്കാറിന്റെ കാലത്തെ 2024 മുതലുള്ള 17000 പുതിയ പെൻഷൻകാർക്കുള്ള 85 കോടി രൂപയും കുടിശികയാണ്.
പെൻഷൻ തുകയിൽ ജീവിതം നയിക്കുന്ന പതിനായിരങ്ങൾ ഇത് മൂലം കഷ്ടപ്പാടിലാണ്. നോർക്ക ധനസഹായങ്ങളും സമാന സ്ഥിതിയിലാണ്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വഷിക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന, ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.