മസ്കത്ത്: മുന്നറിയിപ്പില്ലാതെ വിമാനം വൈകിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച ഉച്ചക്ക് മസ്കത്തിൽനിന്ന് 1.15ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പത്ത് മണിക്കൂറിലധികം വൈകി രാത്രി യാത്ര തുടർന്നത്. യാത്രക്കാര്‍ക്കോ ട്രാവല്‍ ഏജന്‍സികള്‍ക്കോ വിമാനം വൈകുന്നത് സംബന്ധിച്ച് ഒരുതരത്തിലുമുള്ള അറിയിപ്പുകളും നല്‍കിയിരുന്നില്ലത്രെ.
രാവിലെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ സമയമായിട്ടും കൗണ്ടര്‍ തുറക്കുകയോ ഉത്തരവാദപ്പെട്ടവര്‍ എത്തിച്ചേരുകപോലുമോ ചെയ്യാത്തതുകണ്ട് അന്വേഷിച്ചപ്പോഴാണ് വിമാനം രാത്രിയോടെ പുറപ്പെടുകയുള്ളൂ എന്ന് അറിയുന്നത്. ഒടുവിൽ പ്രതിഷേധവുമായെത്തിയ യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ബോഡിങ് പാസ് നല്‍കിയ ശേഷമാണ് ഹോട്ടലുകളിലേക്ക് മാറ്റിയത്.
രാവിലെ മുതൽക്കുതന്നെ കുട്ടികളും സ്ത്രീകളടക്കമുള്ള നിരവധി പേരാണ് വിമാനത്താവളത്തിൽ എത്തിയിരുന്നത്. നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ വൈകി എത്തിയാൽ മതിയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വിമാനം എത്തിച്ചേരാത്തതാണ് യാത്ര വൈകിയതിന് കാരണമായി അധികൃതർ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.