Posted On
date_range Updated On
date_range അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
ദുബൈ: രണ്ടാഴ്ച മുമ്പ് അവധിക്കായി നാട്ടിലെത്തിയ പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വടകര കണ്ണൂക്കര വള്ളുപറമ്പിൽ വി.പി. സക്കരിയ - അസ്മ ദമ്പതികളുെട മകൻ വി.പി. താഹിറാണ് (35) മരിച്ചത്.
കുടുംബത്തോടൊപ്പം അടുത്തയാഴ്ച ദുബൈയിലേക്ക് തിരിച്ചുവരാനിരിക്കവെയാണ് മരണം. വർഷങ്ങളായി ജീപാസ് ഗ്രൂപ്പിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ദുബൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: റസ്മിന പെരിങ്ങാടി. മകൾ: അയിഫ താഹിർ. സഹോദരങ്ങൾ: ഉബൈദ് (വടകര), സക്കീർ (ഒമാൻ), സമീന. ഖബറടക്കം കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.