കൂരാറ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റിൽ പങ്കെടുത്തവർ
കൂരാറക്കാരുടെ മീലാദ് ഫെസ്റ്റ്
ദുബൈ: പാനൂർ കൂരാറയിലെ കൂരാറ ജുമാമസ്ജിദ്, ബദർ ജുമാ മസ്ജിദ്, ദാറുൽ അമാൻ മസ്ജിദ് യു.എ.ഇ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ദുബൈ ഗർഹൗദ് തലശ്ശേരി ഹോട്ടലിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കായി വിവിധ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി. മൗലീദ് പാരായണവും നടന്നു.
സമാപന സമ്മേളനത്തിൽ ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കേന്ദ്ര മഹല്ല് യു.എ.ഇ സെക്രട്ടറി സമീർ കടയപ്രം ഉദ്ഘാടനം ചെയ്തു. അസ്ഹറുദ്ദീൻ റബ്ബാനി കല്ലൂർ മദ്ഹ് പ്രഭാഷണം നടത്തി. നിയാസ് കടയപ്രം, കെ.പി. നിസാർ, എം.എം. മുഹമ്മദ് സമീർ, സി.എച്ച്. നാസർ, എൻ.കെ. നിയാസ്, പി.എം. ജുബൈർ, എൻ.വി. യൂനുസ്, പി.എം. റാഷി എന്നിവർ സംസാരിച്ചു. കെ.പി. സിറാജ് സ്വാഗതവും ഖാദർ നെല്ലേരി നന്ദിയും പറഞ്ഞു. മത്സര വിജയികൾക്ക് പി.എം. സുബൈർ, നിയാസ് പാറാട്ട്, പി.എം. ഗഫൂർ, ടി. സുബൈർ, സി.എം. ഷബീർ, പി.എം. ഫൈസൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.