കേരളോത്സവം 2026ന്‍റെ ബ്രോഷർ പ്രകാശനം

‘കേരളോത്സവം 2026’: 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

ദുബൈ: യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന്‍റെ വിജയകരമായ നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ദുബൈ ഖുസൈസിലെ ഹുദൈബിയ സ്‌കൂളിൽ ഞായറാഴ്ച ചേർന്ന വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഓർമ പ്രസിഡന്‍റ്​ അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. ഓർമയുടെ അഞ്ച് മേഖലകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ യോഗത്തിൽ പങ്കെടുത്തു. 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

ഓർമ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിലിനെ ജനറൽ കൺവീനറായും കെ.വി. അരുൺ, ഫിറോസിയ ദിലീഫ്റഹ്മാൻ എന്നിവരെ ജോ. കൺവീനർമാരായും തെരഞ്ഞെടുത്തു. ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ് രക്ഷാധികാരിയും ഒ.വി. മുസ്തഫ ചെയർമാനുമാകും. റഷീദ് മട്ടന്നൂർ, കെ.വി. സജീവൻ, ശശികുമാർ എന്നിവർ വൈസ് ചെയർമാന്മാരാണ്. അനീഷ് മണ്ണാർക്കാട് പ്രോഗ്രാം കമ്മിറ്റി കൺവീനറും സി.കെ. റിയാസ് പരസ്യ കമ്മിറ്റി കൺവീനറും അക്ബർ അലി പ്രചാരണ കമ്മിറ്റി കൺവീനറും സി.എൻ.എൻ. ദിലീപ് മീഡിയ കമ്മിറ്റി കൺവീനറുമാണ്. സാദിഖ് ട്രഷററും സുൽഫത് ജോ. ട്രഷററുമാണ്.

ദുബൈ ഖുസൈസിലെ അമിറ്റി സ്‌കൂൾ അങ്കണത്തിൽ രണ്ടു ദിവസങ്ങളിലായാണ് കേരളോത്സവം അരങ്ങേറുക. കേരളത്തിന്‍റെ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കുന്നത്. പ്രശസ്ത ഗായകരായ ജ്യോത്സ്ന, സയനോര ഫിലിപ്പ്, അരവിന്ദ് വേണുഗോപാൽ, പുഷ്പവതി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്ന് ഇത്തവണത്തെ കേരളോത്സവത്തിന്‍റെ പ്രധാന ആകർഷണമായിരിക്കും. പ്രവേശനം സൗജന്യമാണ്​.

റഷീദ് മട്ടന്നൂർ, അബ്ദുല്ല ഹിലാൽ അൽബർഷ, പ്രദീപ് തോപ്പിൽ, ജമാൽ കൈരളി, സാദിഖ്, സുൽഫത്, അനീഷ് മണ്ണാർക്കാട്, കെ.വി. സജീവൻ, മോഹനൻ മൊറാഴ എന്നിവർ സംസാരിച്ചു. സെക്രട്ടറി അക്ബർ അലി സ്വാഗതവും വൈസ് പ്രസിഡന്‍റ്​ സോണിയ ഷിനോയ് പുൽപ്പാട്ട് നന്ദിയും പറഞ്ഞു. ചടങ്ങിൽ കേരളോത്സവം 2026ന്‍റെ ബ്രോഷർ പ്രകാശനവും നടന്നു.

Tags:    
News Summary - Organizing committee formed on Kerala Festival 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.