ഓൺപാസീവ് ഇനി ‘ഗാർമിൻ’ മെട്രോ സ്റ്റേഷൻ
ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഓൺപാസീവ് മെട്രോ സ്റ്റേഷന്‍റെ പേരുമാറ്റാനുള്ള 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിലെ പ്രമുഖ വിതരണക്കാരായ എ.എം.ഐ.ടി റീട്ടെയിൽ വഴി പ്രശസ്ത സ്മാർട്ട് ഉപകരണ ബ്രാൻഡായ ‘ഗാർമിൻ’ ആണ് ഇനി മുതൽ ഈ സ്റ്റേഷന്‍റെ നാമകരണ അവകാശം സ്വന്തമാക്കിയത്.
ഇതോടെ റെഡ് ലൈനിലെ ഈ സ്റ്റേഷൻ ഇനി ‘ഗാർമിൻ മെട്രോ സ്റ്റേഷൻ’ എന്ന് അറിയപ്പെടും. ഹൈപ്പർമീഡിയ, മദ മീഡിയ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഈ ദീർഘകാല സഹകരണ കരാർ സാധ്യമാക്കിയത്. 2026 സെപ്റ്റംബർ മുതൽ നവംബർ അവസാനത്തോടെ സ്റ്റേഷന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും.
ഈ കാലയളവിൽ ഡിജിറ്റൽ സിസ്റ്റങ്ങൾ, ആപ്പുകൾ, ബോർഡ് അനൗൺസ്‌മെന്റുകൾ, സൈൻ ബോർഡുകൾ എന്നിവയിൽ പുതിയ പേര് അപ്‌ഡേറ്റ് ചെയ്യും. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾക്കായി മെട്രോ സ്റ്റേഷനുകളിൽ ആർ.ടി.എ സംഘത്തിന്‍റെ സേവനവും ലഭ്യമായിരിക്കും.സർക്കാർ ആസ്തികളുടെ സാമ്പത്തിക മൂല്യം വർധിപ്പിക്കാനും കൂടുതൽ വിദേശ നിക്ഷേപങ്ങളെ ദുബൈയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആർ.ടി.എയുടെ ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.