അബൂദബി രാജ്യാന്തര പുസ്തകോത്സവം 13 മുതല്‍
അബൂദബി: 35-ാമത് അബൂദബി രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രമുഖ സാംസ്‌കാരിക വ്യക്തിത്വവും മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ലൈബ്രറി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് അല്‍ മുര്‍റിനെ ആദരിക്കും. സംഘാടകരായ അബൂദബി അറബിക് ലാംഗ്വേജ് സെന്‍റര്‍ പുതുതായി ഏര്‍പ്പെടുത്തിയ വാര്‍ഷിക ‘ഇമാറാത്തി പയനിയേഴ്‌സ്’ പദ്ധതിയുടെ ആദ്യ ആദരവിനാണ് അദ്ദേഹം അര്‍ഹനായത്.
യു.എ.ഇയുടെ സാംസ്‌കാരിക മേഖലക്കും സാഹിത്യ പാരമ്പര്യത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം. സെപ്റ്റംബര്‍ 13 മുതല്‍ 18 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. അല്‍ മുര്‍റിന്‍റെ ജീവിതവും നേട്ടങ്ങളും പ്രതിപാദിക്കുന്ന മ്യൂറലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും അപൂര്‍വ ശേഖരങ്ങളും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പവലിയനും മേളയില്‍ ഒരുക്കും. അദ്ദേഹത്തിന്‍റെ സാംസ്‌കാരിക സാഹിത്യ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററി അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
യു.എ.ഇയുടെ സാമൂഹിക മാറ്റങ്ങളെ അടയാളപ്പെടുത്തിയ 12 ചെറുകഥാ സമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ലേഖന സമാഹാരങ്ങളിലെ രണ്ടു പുസ്തകങ്ങള്‍ യു.എ.ഇയിലെ യൂനിവേഴ്‌സിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1987ല്‍ സ്ഥാപിതമായ കള്‍ച്ചറല്‍ ആന്‍ഡ് സയന്‍റിഫിക് അസോസിയേഷന്‍ (നദ്വ) ചെയര്‍മാന്‍, 2004ല്‍ ദുബൈ കള്‍ച്ചറല്‍ കൗണ്‍സില്‍ തലവന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2008ല്‍ ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ‘ഗള്‍ഫ് ടൈംസ്’, ‘അല്‍ ബയാന്‍’ എന്നീ പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.