‘പിതൃദർപ്പണം’ പുസ്തകത്തിന്‍റെ കവർ പ്രകാശനം വെള്ളിയാഴ്ച

ദുബൈ: അറുപതിലധികം പേർ അവരുടെ പിതാവിനെ കുറിച്ചെഴുതിയ ഓർമക്കുറിപ്പ് സമാഹരിച്ച് ‘പിതൃദർപ്പണം’ എന്ന പേരിൽ പുറത്തിറക്കുന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഈ മാസം 11ന് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. പി.എ. സൽമാൻ ഇബ്രാഹിം മുഖ്യാതിഥിയാവും.

ദുബൈ കെ.എം.സി.സി മാധ്യമ,സാഹിത്യ വിഭാഗമായ തൂലിക ഫോറമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഡോ. എം.കെ. മുനീറാണ് അവതാരിക എഴുതിയത്. ഇസ്മായിൽ ഏറാമലയും അഷ്‌റഫ് കൊടുങ്ങല്ലൂരുമാണ്​ എഡിറ്റർമാർ. ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. സാഹിത്യ, മാധ്യമ പ്രവർത്തകർ സംബന്ധിക്കും. ഓർമക്കുറിപ്പ് എഴുതിയവരും കെ.എം.സി.സി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

Tags:    
News Summary - The cover of the book Pitrudarpanam will be released on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.