സുഡാനിലെ അൽ ഉബയ്ദിന് 30 ദശലക്ഷം ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് യു.എ.ഇ

അബൂദബി: സുഡാനിലെ നോർത്ത് കോർദോഫാനിലുള്ള അൽ ഉബയ്ദിൽ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ദുരിതത്തിലായ സിവിലിയന്മാരെ സഹായിക്കുന്നതിനായി 30 ദശലക്ഷം ഡോളറിന്റെ അടിയന്തിര മാനുഷിക സഹായം പ്രഖ്യാപിച്ച് യു.എ.ഇ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് സഹായം അനുവദിച്ചത്.

സഹോദര രാജ്യമായ സുഡാനിലെ ജനങ്ങളെ പിന്തുണക്കുന്നതിനായുള്ള യു.എ.ഇയുടെ ദീർഘകാല മാനുഷിക സമീപനത്തിന്റെ ഭാഗമായി 'യു.എ.ഇ എയ്ഡ് ഏജൻസി' ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്ത സംഘടനകൾ എന്നിവ മുഖേനയാണ് ഈ അടിയന്തിര സഹായം എത്തിക്കുക. അൽ ഉബയ്ദിലും പരിസര പ്രദേശങ്ങളിലും മാനുഷിക സാഹചര്യങ്ങൾ വഷളായ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യസുരക്ഷ, ആരോഗ്യം, കുടിവെള്ളം, അഭയം എന്നിവക്കായി ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്ന് യു.എ.ഇ വ്യക്തമാക്കി.

Tags:    
News Summary - UAE announces $30 million in emergency aid for Al Ubayd in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.