വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ ദുബൈ മുനിസിപ്പാലിറ്റി പുതിയ തസ്​തിക സൃഷ്​ടിക്കും

ദുബൈ: മഹാമാരിക്കാലത്ത്​ ഭൂരിപക്ഷം സ്​ഥാപനങ്ങളും ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ സൗകര്യമൊരുക്കിയപ്പോൾ ഇതൊരു സ്​ഥിരം സംവിധാനമാക്കാൻ ഒരുങ്ങുകയാണ്​ ദുബൈ മുനിസിപ്പാലിറ്റി. വി​ദൂര ജോലികൾക്കായി പ്രത്യേക തസ്​തിക സൃഷ്​ടിക്കാനാണ്​ മുനിസിപ്പാലിറ്റിയുടെ പദ്ധതി. യു.എ.ഇയിൽ ആദ്യമായാണ്​ ഒരു സർക്കാർ വകുപ്പ്​ ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നത്​.

ഏതൊക്കെ ജോലികൾ വിദൂരത്തിരുന്ന്​ ചെയ്യാം എന്നത്​ പഠിക്കുകയാണ്​ മുനിസിപ്പാലിറ്റി. ഇത്തരം ജോലികളുടെ പട്ടിക തയാറാക്കിയ ശേഷം പുതിയ തസ്​തികകൾ രൂപവത്​കരിക്കും. ഇവർക്ക്​ ഓഫിസിൽ എത്താതെ എവിടെയിരുന്ന്​ വേണമെങ്കിലും ജോലി ചെയ്യാൻ കഴിയും. കോവിഡും വിലക്കുകളും മാറിയാലും ഇവര​ുടെ ജോലി വിദൂരസംവിധാനത്തിലൂടെയാകും.​ ദുബൈ മുനിസിപ്പാലിറ്റി ഡയറക്​ടർ ജനറൽ ദാവൂദ്​ അൽ ഹജ്​രി പദ്ധതിക്ക്​ അംഗീകാരം നൽകി. 2007 മുതൽ ​െഫ്ലക്​സിബ്​ൾ ജോലി സംവിധാനമാണ്​ ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർക്കായി ഏർപ്പെടുത്തിയത്​.

ജീവനക്കാരുടെ നൈപുണ്യം വർധിപ്പിക്കാനും ആധുനികസാ​ങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടാനും ഇത്​ സഹായിച്ചിട്ടുണ്ട്​. അതിനാൽ, റി​േമാട്ട്​ വർക്കിങ്​ സംവിധാനത്തിലേക്ക്​ എളുപ്പത്തിൽ മാറാൻ കഴിയും. ഇത്​ നടപ്പാക്കുന്നതോടെ ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വർധിപ്പിക്കാൻ കഴിയുമെന്നാണ്​ വിലയിരുത്തൽ. ലോക്​ഡൗൺ സമയങ്ങളിൽ വിദൂര ജോലി സ​​മ്പ്രദായം വിജയകരമായി നടപ്പാക്കിയ വകുപ്പാണ്​ ദുബൈ മുനിസിപ്പാലിറ്റി. ഇതാണ്​ പുതിയ പദ്ധതിക്ക്​ ആത്മവിശ്വാസം പകർന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.