റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന കു​ടും​ബ മ​ജ്​​ലി​സ്

കു​ടും​ബ മ​ജ്​​ലി​സ് സം​ഘ​ടി​പ്പി​ച്ച് ക​മ്യൂ​ണി​റ്റി പൊ​ലീ​സ്

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ കു​ടും​ബ വ​ര്‍ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘മ​ജ്​​ലി​സു​ക​ള്‍ ന​മ്മെ ഒ​രു​മി​പ്പി​ക്കു​ന്നു, സു​ര​ക്ഷി​ത കു​ടും​ബ മ​ജ്​​ലി​സു​ക​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് ക​മ്യൂ​ണി​റ്റി പ്രൊ​ട്ട​ക്ഷ​ന്‍ ആ​ൻ​ഡ് പ്രി​വ​ന്‍ഷ​ന്‍ വ​കു​പ്പ്. കു​ടും​ബ - സാ​മൂ​ഹി​ക ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ മ​ജ്​​ലി​സു​ക​ൾ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​രേ​ത​നാ​യ സാ​ലിം സ​ഈ​ദ് ഹ​ലൂ​ക്ക അ​ല്‍ ഖാ​തി​രി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ന്ന മ​ജ്​​ലി​സി​ല്‍ സാ​മൂ​ഹി​ക സ്ഥി​ര​ത, സ​ജീ​വ​വും സൃ​ഷ്ടി​പ​ര​വു​മാ​യ സം​വാ​ദ സം​സ്കാ​രം വ​ള​ര്‍ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം, സു​ര​ക്ഷി​ത​വും ഐ​ക്യ​ത്തോ​ടെ​യു​മു​ള്ള കു​ടും​ബ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു.

സ​മൂ​ഹ പ​ങ്കാ​ളി​ത്ത​വും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ത​കു​ന്ന ച​ട​ങ്ങി​ല്‍ സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​ന​മു​ള്ള വ​നി​താ വ്യ​ക്തി​ത്വ​ങ്ങ​ള്‍ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. സ​മൂ​ഹ പ​ങ്കാ​ളി​ത്തം, സാ​മൂ​ഹി​ക പി​ന്തു​ണ, സാ​മൂ​ഹി​ക-​മാ​ന​സി​ക-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ള്‍, കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളും പ്ര​തി​ഭ​ക​ളും തി​രി​ച്ച​റി​ഞ്ഞ് വി​ക​സി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ര്‍ച്ച ചെ​യ്തു.

കു​ടും​ബ സം​വാ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ള്‍ മു​ന്‍കൂ​ട്ടി ത​ട​യു​ന്ന​തി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പ​ങ്ക്, സു​ര​ക്ഷി​ത​വും സ്ഥി​ര​ത​യു​മു​ള്ള കു​ടും​ബാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം തു​ട​ങ്ങി​യ​വ മു​ന്‍നി​ര്‍ത്തി ചോ​ദ്യോ​ത്ത​ര സെ​ഷ​നും ന​ട​ന്നു. മ​ജ്​​ലി​സു​ക​ളെ സം​വാ​ദ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പാ​ല​ങ്ങ​ളാ​ക്കി വ​ള​ര്‍ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​മി​റേ​റ്റി​ല്‍ പ​രി​പാ​ടി​ക​ള്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The community organized a family majlis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.