ഷാർജ: ഖോർഫക്കാൻ യൂനിവേഴ്സിറ്റിയിലെ ഷാർജ മറൈൻ സയൻസസ് റിസർച്ച് സെന്‍റർ (എസ്.എം.എസ്.ആർ.സി) നൂതനമായ സമുദ്ര നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഖോർഫക്കാനിലെ അൽ ഖൽഖാലി മറൈൻ റിസർവിൽ സമുദ്ര നിരീക്ഷണ സ്റ്റേഷൻ (എസ് 1) സ്ഥാപിക്കും. റിമോട്ട് വഴി പ്രവർത്തിപ്പിക്കാവുന്ന വാഹന (ആർ.ഒ.വി) ഉപയോഗിച്ച് കടൽതീരങ്ങളുടെ ദൃശ്യ സർവേ ഉൾപ്പെടെ സമഗ്രമായ ഫീൽ സർവേ ഇതിനായി അധികൃതർ പൂർത്തീകരിച്ചിരുന്നു. ആഴ്ചതോറുമുള്ള ഫീൽ സന്ദർശനത്തിലൂടെ പദ്ധതി നിരന്തരം നിരീക്ഷിക്കും. ഇതിലൂടെ ഗവേണഫലങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും തെളിവ് അടിസ്ഥാനമാക്കിപാരിസ്ഥിതിക തീരുമാനങ്ങൾ എടുക്കാൻ പിന്തുണക്കുകയും ചെയ്യും. യു.എ.ഇയുടെ കിഴക്കൻ തീരങ്ങളിലെ സമുദ്ര ആവാസ വ്യവസ്ഥകളെ കുറിച്ച് ആഴത്തിൽ മനസിലാക്കാനും പാരിസ്ഥിതിക പഠനങ്ങളുടെ വികസനത്തിനും പുതിയ പ്ലാറ്റ്ഫോം സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.