അബൂദബിയിൽ വ്യാജ ഉൽപന്നങ്ങൾ പിടികൂടി

അബൂദബി: കഴിഞ്ഞവര്‍ഷം അബൂദബിയില്‍ 18 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്ലാത്ത വസ്തുക്കളും പിടിച്ചെടുത്തതായി അബൂദബി രജിസ്‌ട്രേഷന്‍ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. വ്യാപാരമുദ്രകള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.

കൂടാതെ 2025ല്‍ അധികൃതര്‍ പരിഹരിച്ച ഉപഭോക്തൃ പരാതികളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ മൂല്യം 2.8 കോടി ദിര്‍ഹമായും ഉയര്‍ന്നു. അബൂദബിയിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിലും ചില്ലറ വില്‍പ്പന ശാലകളിലുമായി 2025ല്‍ അധികൃതര്‍ 465 പരിശോധനാ കാമ്പയിനുകളാണ് നടത്തിയത്. 2024നെ അപേക്ഷിച്ച് 16.2 ശതമാനം വര്‍ധനവാണ് പരിശോധന കാമ്പയിനുകളിലുണ്ടായത്. 2025ല്‍ അധികൃതര്‍ 16748 പരിശോധനകളാണ് നടത്തിയത്.

2024ല്‍ ഇത് 6665 മാത്രമായിരുന്നു.31759 ഉപഭോക്തൃ പരാതികളാണ് 2025ല്‍ അധികൃതര്‍ മുമ്പാകെ ലഭിച്ചത്.

ഇതില്‍ 83.5 ശതമാനവും പരിഹരിക്കാനായി. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും അധികൃതര്‍ വിവിധ ബോധവല്‍ക്കരണ പരിപാടികളും നടത്തി.

Tags:    
News Summary - Fake products seized in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.