ഷാർജ: ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് മനസിനും ശരീരത്തിനും ഒരു പോലെ കുളിരേകാൻ മഞ്ഞുപുതച്ച കശ്മീർ താഴ്വരയിലേക്ക് ടൂർ പാക്കേജുമായി സ്മാർട്ട് ട്രാവൽ. പ്രകൃതി സൗന്ദര്യവും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും കോർത്തിണക്കി ആറു ദിവസത്തെ കശ്മീർ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് ഏഴിന് കൊച്ചിയിൽ നിന്ന് ആരംഭിച്ച ഈ പാക്കേജ് പ്രവാസികൾക്ക് നാട്ടിലെ കുടുംബത്തോടൊപ്പം വെക്കേഷൻ പ്ലാൻ ചെയ്യാനുള്ള അവസരം ഒരുക്കുന്നു. ദാല്‍ തടാകത്തിലെ ശികാര റൈഡ്, മുഗള്‍ ഗാര്‍ഡന്‍സ് എൻട്രി, ഗൊണ്ടോള റൈഡ്, ട്യൂലിപ്പ് ഗാര്‍ഡന്‍ വിസിറ്റ് എന്നീ പ്രധാന ആകർഷണങ്ങൾ വരുന്ന ഈ പാക്കേജിന് വെറും 1890 ദിർഹംസ് മുതൽ ആണ് നിരക്ക്.
കുടുംബത്തിനൊപ്പമവും കൂട്ടുകാർക്കൊപ്പവും ഹണിമൂൺ യാത്രയായും ജന്മദിന ആഘോഷമായും വിവാഹ വാർഷിക ആഘോഷമായും സോളോ ആയും പുതിയ ടൂർ പാക്കേജ് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഫ്ലൈറ്റ് അക്കമഡേഷൻ, പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം, ട്രാവൽ ഇൻഷൂറൻസ്, ടൂർസ് ആൻഡ് ട്രൻസ്ഫേഴ്സ് തുടങ്ങിയവയെല്ലാം വരുന്ന ഈ പാക്കേജിന്‍റെ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും സ്മാര്‍ട്ട് ട്രാവലുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.