ദുബൈ: ഗ്ലോബൽ വില്ലേജിൽ ചിൽഡ്രൻസ് ഫെസ്റ്റിവൽ വിത്ത് ട്രാവലേഴ്സിന്റെ ഏഴാം സീസണ് വ്യാഴാഴ്ച തുടക്കം. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന വിനോദ പരിപാടികളുമായാണ് ഏഴാം സീസൺ എത്തുന്നത്. ഈ മാസം 27 വരെ ചിൽഡ്രൻസ് ഫെസ്റ്റ് തുടരും. ഇവിടെ ഒരുക്കുന്ന സ്നേക്ക് ആൻഡ് ലാഡർ ഗെയിം ലോകത്തിലെ ഏറ്റവും വലിയ ബോർഡ് ഗെയിമാണ്. സാധാരണ കപ്പലിന്റെ വലുപ്പത്തിൽ നിർമിച്ചിരിക്കുന്ന കപ്പലിൽ ഒരുക്കിയിരിക്കുന്ന 'പൈറേറ്റ് ഷിപ്' കുട്ടികൾക്കും യുവാക്കൾക്കും ഏറെ പ്രിയപ്പെട്ടതാണ്. സ്റ്റാക്ക് എം എന്ന ഗെയിം ഈ സീസണിന്റെ പ്രത്യേകതയാണ്. എല്ലാ ഗെയിമുകളും സൗജന്യമാണ് എന്ന് മാത്രമല്ല, സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. കിഡ്സ് വിത്ത് ബാക്ക്പാക്കേഴ്സ് ഫെസ്റ്റിവൽ ഈ സീസൺ മുതൽ തുടങ്ങുമെന്ന് ഗ്ലോബൽ വില്ലേജ് എന്റർടെയിൻമെന്റ് ഡയറക്ടർ ഷോൺ കോർണൽ പറഞ്ഞു. ലോകപ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളെ വരവേൽക്കാനുണ്ടാകും. പീറ്റർ റാബിറ്, ലിലി പോപ്ടെൽ, കെയർ ബിയേഴ്സ്, വാൻ ഷീൻ ബിയർ, ചിയർ ബിയർ തുടങ്ങിയവരെല്ലാം കുട്ടികളെ ആനന്ദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.