അബൂദബി: പ്രമുഖ ക സാംസ്കാരിക സംഘടനയായ ദർശന കല സാംസ്കാരികവേദി ഫെബ്രുവരി 18 ഞായറാഴ്ച ‘ദേ ഷെഫ്’ എന്ന പേരിൽ പാചകമത്സരം സംഘടിപ്പിക്കുന്നു. മുസഫയിലെ അഹല്യ ഹോസ്പിറ്റൽ ഹാളിൽ വൈകീട്ട് നാലു മുതലാണ് മത്സരം. ചിക്കൻ ബിരിയാണിയാണ് മത്സര വിഭവം. പങ്കെടുക്കുന്നവർ ബിരിയാണിവെച്ചു കൊണ്ടുവന്നു അലങ്കരിച്ച് പ്രദർശിപ്പിക്കണം. അലങ്കാരവും രുചിയും, വിവരണവും എല്ലാം ചേർത്താണ് വിധിനിർണയം. ആദ്യ മൂന്നു വിജയികൾക്ക് കാഷ് പ്രൈസ് നൽകും. ഒപ്പം ദർശനയുടെ ഡി- ബാൻഡ് ടീമിന്റെ സംഗീതനിശയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് നസീർ പെരുമ്പാവൂരും മാനേജിങ് കമ്മിറ്റിയും അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ 055 617 9238, 055 203 1942, 055 534 9981.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.