അൽ മനാമ-അൽ മെയ്ദാൻ സ്ട്രീറ്റുകളെ ബന്ധിപ്പിച്ച് നിർമിച്ച പാലം (രേഖാചിത്രം)
ദുബൈ: ദുബൈ-അൽ ഐൻ റോഡ് ഗതാഗതം സുഗമമാക്കുന്നതിെൻറ ഭാഗമായി നിർമാണം പൂർത്തിയാക്കിയ, അൽ മനാമ-അൽ മെയ്ദാൻ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പാലം തുറന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടപ്പാക്കിയ പദ്ധതി പൂർത്തിയായതോടെ നേരത്തേ നിലവിലുണ്ടായിരുന്ന റൗണ്ട്എബൗട്ടിെൻറ ഭാഗത്ത് ഗതാഗതം എളുപ്പമാകും. 328മീറ്റർ നീളമുള്ള പാലത്തിൽ ഓരോ ഭാഗത്തേക്കും നാലുവരി പാതയാണുള്ളത്. ഇരുഭാഗത്തേക്കുമായി മണിക്കൂറിൽ 16,000വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷി പാലത്തിനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദുബൈ-അൽ ഐൻ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാലം നിർമാണം പൂർത്തിയായതെന്നും ഇത് ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയും തിരക്കുള്ള സമയങ്ങളിൽ കവലയിലെ ഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്നും ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് കൗൺസിൽ ബോർഡ് ഡയറക്ടറുമായ മത്വാർ മുഹമ്മദ് ആൽ തയാർ പറഞ്ഞു. ദുബൈ-അൽ ഐൻ റോഡ് വികസന പ്രവർത്തനങ്ങൾ ഇതോടെ 85 ശതമാനം പൂർത്തിയായിട്ടുണ്ട്. ആറ് ഇൻറർസെക്ഷനുകളുടെ വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 15ലക്ഷം യാത്രക്കാർക്ക് പദ്ധതി ഉപകാരപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.