വ്യോമയാന മേഖല തിരിച്ചുവരവി​െൻറ പാതയിൽ –സിവിൽ ഏവിയേഷൻ

ദുബൈ: രാജ്യത്ത്​ വ്യോമയാന മേഖല തിരിച്ചുവരവി​െൻറ പാതയിലാണെന്നും ഈ വർഷം രണ്ടാം പാദത്തിൽ ഇത്​ പ്രകടമാണെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്​ടർ ജനറൽ സെയ്​ഫ്​ അൽ സുവൈദി. ഗ്ലോബൽ എയർപോർട്ട് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിൽ വാക്സിൻ വിതരണം വർധിച്ചതോടെ യാത്രക്കാർ വിമാനയാത്രയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ ലഭിച്ചിരുന്ന യാത്രക്കാരുടെ 49 ശതമാനം ഉടൻ വീ​ണ്ടെടുക്കും. 2019ൽ 4.5 ബില്യൺ യാത്രക്കാർ സഞ്ചരിച്ച സ്​ഥാനത്ത്​ കഴിഞ്ഞ വർഷം എത്തിയത്​ 1.8 ബില്യൺ മാത്രമാണ്​. 2020ൽ യു.എ.ഇയിൽ 50 ശതമാനത്തിലേറെ യാത്രക്കാർ കുറഞ്ഞപ്പോൾ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണം 74 ശതമാനം കുറഞ്ഞു. മഹാമാരിയുടെ തുടക്കം മുതൽ യു.എ.ഇ വിവിധ വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമായ സുരക്ഷ നടപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്​തു. കോവിഡ്​ കൊടുമ്പിരികൊണ്ട സമയത്ത്​ പോലും തിരിച്ചുവരവിനെ കുറിച്ചാണ്​ ഞങ്ങൾ ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

നല്ല വാർത്തകൾക്കായി രാജ്യം തയാറെടുത്തുകഴിഞ്ഞെന്ന്​ ജി.സി.എ.എ അസിസ്​റ്റൻറ്​ ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. രാജ്യങ്ങൾ അതിർത്തികൾ തുറന്നിട്ടുണ്ടെങ്കിലും പ്രവേശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്​​. എങ്കിലും തിരിച്ചുവരവി​െൻറ പാതയിലാണ്​ എല്ലാവരും. സിവിൽ ഏവിയേഷൻ മേഖലയെ കോവിഡ്​ ആഴത്തിൽ ബാധിച്ചിരിക്കുന്നു. മഹാമാരിയുടെ കാലത്തും അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ യു.എ.ഇ ഒന്നാം സ്​ഥാനത്ത്​ തുടരുകയാ​െണന്നും അതിർത്തികൾ തുറക്കുന്നതോടെ പഴയ നില കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.