ശ​ക്തി അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ച്ച താ​യാ​ട് അ​നു​സ്മ​ര​ണം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ല്‍ എ​സ്. ഹ​രീ​ഷ് സം​സാ​രി​ക്കു​ന്നു

തായാട് അനുസ്മരണം സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു

അബൂദബി: 39ാമത് ശക്തി അവാര്‍ഡുമായി ബന്ധപ്പെട്ട് അബൂദബിയില്‍ തായാട് അനുസ്മരണം എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. എഴുത്തും ജനാധിപത്യ വീക്ഷണവും എന്ന വിഷയത്തില്‍ സാഹിത്യകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് സംസാരിച്ചു. ശക്തി പ്രസിഡന്‍റ് കെ.വി. ബഷീര്‍ അധ്യക്ഷതവഹിച്ചു.

ശക്തി അവാര്‍ഡ് ജേതാക്കളെയും അവരുടെ കൃതികളെയും സാഹിത്യവിഭാഗം സെക്രട്ടറി ഷെറീന്‍ വിജയന്‍ പരിചയപ്പെടുത്തി. ചടങ്ങില്‍ ഈ കൃതികള്‍ കെ.എസ്.സി ലൈബ്രറിക്ക് കൈമാറി. ശക്തി സെക്രട്ടറി എ.എല്‍. സിയാദ്, കെ.എസ്.സി പ്രസിഡന്‍റ് മനോജ് ടി.കെ, അസിസ്റ്റന്‍റ് കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Thayad Memorial Cultural Program Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.