ദുബൈ എക്​സ്​പോ വിസ്​മയ രാവിലെ 'രാജകുമാരി' ഇന്ത്യക്കാരി

ദുബൈ: വ്യാഴാഴ്​ച രാത്രിയിലെ എക്​സ്​പോ ഉദ്​ഘാടന ചടങ്ങിൽ ഏവരുടെയും മനംകവർന്ന പെൺകുട്ടി ഇന്ത്യൻ വംശജ. മേളയുടെ തുടക്കം മുതൽ വേദിയിൽ നിറഞ്ഞു നിന്ന്​ ലോകത്തി​െൻറ ശ്രദ്ധ പിടിച്ചുപറ്റിയത്​ മിറ സിങ് എന്ന 11വയസുകാരിയാണ്​.

നാടോടിക്കഥ പറയുന്ന രീതിയിൽ അവതരിപ്പിച്ച പരിപാടിയിൽ സ്വദേശി വേശത്തിലെത്തിയ 'വല്ല്യുപ്പ'യോടൊപ്പം കൊച്ചുമകളായ അറബിപ്പെൺകുട്ടിയായാണ്​ മിറ വേഷമിട്ടത്. ദുബൈ ജെ.എസ്.എസ് സ്​കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഇവർ ഉത്തരാഖണ്ഡ് സ്വദേശിയുടെ പുത്രിയാണ്​. സ്വദേശി ബാലികമാരടക്കം നിരവധി പെൺകുട്ടികളെ മറികടന്നാണ് ഇന്ത്യക്ക് അഭിമാനമായി മിറക്ക്​ അപൂര്‍വാവസരം ലഭിച്ചത്. 


രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങിൽ പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധീകരിച്ച 'വല്ല്യുപ്പയും പെൺകുട്ടിയും'ഇമാറാത്തി​െൻറ സംസ്​കാരിക അടയാളങ്ങളായ വസ്​ത്ര ധാരണത്തോടെയാണ്​ വേദി​യിലെത്തിയത്​. വയോധികൻ എക്​സ്​പോയുടെ ലോഗോക്ക്​ സമാനമായ പുരാതന സ്വർണ വള പെൺകുട്ടിക്ക്​ സമ്മാനിക്കുകയും അത്​ അവൾ ഉയർത്തിപ്പിടുക്കയും ചെയ്​തതോടെയാണ്​ അൽ വസ്​ൽ പ്ലാസയിൽ വർണവിസ്​മയങ്ങൾ ദൃശ്യമായത്​.

അവതരണത്തി​െൻറ ആദ്യ ഘട്ടത്തിൽ തന്നെ മിറ ഏവരുടെയും മനംകവർന്നു. പിന്നീട്​ ഉദ്​ഘാടനച്ചടങ്ങിലെ ഓരോ ഘട്ടത്തിലും പെൺകുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചിരപുതാരതനമായ സംസ്​കാരത്തിൽ നിന്ന്​ ഊർജമുൾകൊണ്ട്​ പ്രതീക്ഷാ നിർഭരമായ നാളെയിലേക്ക്​ സഞ്ചരിക്കുന്ന യു.എ.ഇയുടെ പുതു തലമുറയെയാണ്​ മിറയുടെ കഥാപാത്രം പ്രതിനിധീകരിച്ചത്​. സ്വദേശി നടൻ ഹബീബ് ഗുലൂം ആണ് വല്ല്യുപ്പയായി വേഷമിട്ടത്. 


കുട്ടിക്കാലം മുതൽ മോഡലിങ് രംഗത്ത് ശ്രദ്ധേയയായ മിറ സിങ് ഇൗ മേഖലയിൽ ഇതിനകം ശ്രദ്ധേയനായ മലയാളി ബാലൻ ഐസിൻ ഹാഷി​െൻറ കൂടെ ഒട്ടേറെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടന മേഖലയിൽ കൂടുതൽ അവസരം ലഭിക്കാനും വളരാനുമുള്ള സ്വപ്​നമാണ്​ മിറ പങ്കുവെക്കുന്നത്​. ദുബൈയിൽ ബിസിനസുകാരനായ ജിതിൻ സിങ്–ശ്വേത ദമ്പതികളുടെ മകളാണ് മിറാ സിങ്. ഏക സഹോദരൻ: അർമാൻ സിങ്.

Full View


Tags:    
News Summary - That princess at the Dubai Expo is an Indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.