തലശ്ശേരി സ്വദേശി വിനായക്​ യു.എ.ഇ അണ്ടർ 19 ടീമിൽ

ദുബൈ: കണ്ണൂർ തലശ്ശേരി സ്വദേശി വിനായക്​ വിജയരാഘവനും പാതി മലയാളിയായ റോണക്​ പാലോളിയും അണ്ടർ 19 യു.എ.ഇ ടീമിൽ ഇടംപിടിച്ചു. കേരള അണ്ടർ 14 മുൻ താരമായിരുന്ന വിനായക്​ ആദ്യായാണ്​ ദേശീയ ടീമിലെത്തുന്നത്​. 2014- 15, 2015-16 സീസണുകളിൽ കേരളത്തിനായി അണ്ടർ 14 കളിച്ചിട്ടുണ്ട്​.

ഇതേ കാറ്റഗറിയിൽ കണ്ണൂർ ജില്ല ടീം നായകനായിരുന്നു. വലംകൈയൻ ബാറ്റ്​സ്​മാനായ വിനായക്​ കഴിഞ്ഞ സീസൺ ഡി 50യിൽ എമിറേറ്റ്​സ്​ ബ്ലൂസ്​ ടീമിൽ അംഗമായിരുന്നു. ഐ.സി.സി അക്കാദമി, കാർവാൻ സ്​ട്രൈക്കേഴ്​സ്​ തുടങ്ങിയ ടീമിൽ അംഗമാണ്​. ദുബൈയിൽ സെയിൽസ്​ റപ്രസ​േൻററ്റീവായ വിജയരാഘവ​െൻറയും സജിതയുടെയും മകനാണ്​. സഹോദരൻ അർജുൻ സിനിമയിൽ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു എന്ന സന്തോഷവും ഈ കുടുംബത്തിനുണ്ട്​.

വിനായക്​ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം യു.എ.ഇയിലാണ്​. പാതി മലയാളിയായ റോണക്​ സുധീഷ്​ പാലോളിയും ടീമിലുണ്ട്​. റോണകി​െൻറ പിതാവ്​ തലശേരി സ്വദേശിയും മാതാവ്​ പുണെ സ്വദേശിനിയുമാണ്​.

Tags:    
News Summary - Thalassery native Vinayak in UAE Under 19 team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.