താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് ഷോറൂമുകളുടെ ഉദ്ഘാടനത്തെ കുറിച്ച് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് ഷോറൂമുകൾ മേയ് മൂന്നിന് പ്രവർത്തനം ആരംഭിക്കും. ദുബൈ മെട്രോ സ്റ്റേഷനിൽ ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സെന്ന് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ഷോറൂമുകൾ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരം ശ്രീയ സരൺ ആണ്. ജ്വല്ലറിയുടെ നാലാമത്തെ ഷോറൂം അൽ ബർഷ ലുലുവിലും അഞ്ചാമത്തെ ഷോറൂം ഗോൾഡ് സൂക് മെട്രോ സ്റ്റേഷനിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്.മേയ് മൂന്നിന് വൈകീട്ട് ആറിന് ബർഷ ലുലുവിലെ താജ്വിയിൽ ‘മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ശ്രിയ സരൺ’ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്
ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കലക്ഷനുകളാണ് താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ പർച്ചെയ്സ് ചെയ്യുന്ന എല്ലാവർക്കും 100 ദിർഹം വില വരുന്ന ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിക്കും. കൂടാതെ 3000 ദിർഹം മുതൽ ഡയമണ്ട് ജ്വല്ലറി വാങ്ങുന്നവർക്ക് സ്വർണ നാണയം സൗജന്യമായി ലഭിക്കും.
ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, യു.എസ്, യു.കെ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു. കൂടാതെ ആറു മാസത്തിനുള്ളിൽ നാല് ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷമീർ ഷാഫിയും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.