Posted On
date_range Updated On
date_range പൊതുജനാരോഗ്യത്തിന് ഭീഷണി; റസ്റ്റാറന്റ് പൂട്ടി
അബൂദബി: ഗുരുതരമായ ഭക്ഷ്യ സുരക്ഷാ നിയമലംഘനം നടത്തിയ അബൂദബി മുസഫ വ്യവസായ സിറ്റിയിലെ ബേക്കറി ആന്‍ഡ് റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ).
പൊതു ജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന നിയമലംഘനം നടത്തിയതിനാണ് സ്ഥാപനം അടച്ചുപൂട്ടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ സ്ഥാപനം ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതായും ഇതു തിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയെന്നും അഡാഫ്സ അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിലും എമിറേറ്റിലുടനീളം ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിലുമുള്ള അഡാഫ്സയുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്നും അധികൃതര്‍ വ്യക്ത മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.