ജെ.ഇ.ഇ-മെയിൻ സെഷൻ 2: ദുബൈ, കുവൈത്ത്​ പരീക്ഷ കേന്ദ്രങ്ങൾ

ദുബൈ: ഐ.ഐ.ടി ഉൾപ്പെടെ രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ-മെയിൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സി.ബി.ടി) രണ്ടാം സെഷന്​ ദുബൈയിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവുമെന്ന്​ നാഷനൽ ടെസ്റ്റിങ്​ ഏജൻസി (എൻ.ടി.എ) അറിയിച്ചു. ബഹ്​റൈനിൽ നിന്ന്​ അപേക്ഷിച്ചവരുടെ കാര്യത്തിൽ എൻ.ടി.എ അന്തിമ തീരുമാന​മെടുത്തിട്ടില്ല.

വിഷയത്തിൽ എംബസിയുമായി ചർച്ച ചെയ്തുവരികയാണെന്നും എൻ.ടി.എ അറിയിച്ചു. ഏപ്രിൽ രണ്ട്​ മുതൽ എട്ടുവരെയാണ്​ പരീക്ഷകൾ. ദുബൈയിലും കുവൈത്തിലും പരീക്ഷ എഴുതുന്നവർക്കുള്ള സിറ്റി ഇന്‍റിമേഷൻ സ്ലിപുകൾ​ വെബ്​സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്​. പരീക്ഷാർഥികൾക്ക്​ ഇത്​ ഡൗൺലോഡ്​ ചെയ്യാം.

പരീക്ഷ കേന്ദ്രങ്ങളിലെ മാറ്റത്തിനായി 011-40759000 എന്ന നമ്പറിൽ വിളിക്കുകയോ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും എൻ.ടി.എ വാർത്ത കുറിപ്പിൽ വ്യക്​തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക്​ എൻ.ടി.എയുടെ ഔദോഗിക വെബ്​സൈറ്റായ www.nta.ac.in, https://jeemain.nta.nic.in ൽ ബന്ധപ്പെടാം.

Tags:    
News Summary - JEE-Main Session Two: Dubai and Kuwait Exam Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.