സ്പാർക്കിൽ രണ്ട്​ മാസത്തിനിടെ നടന്നത്​ 12,00 ലൈസൻസ്​ ഇടപാടുകൾ

ഷാർജ: മേഖലയിലെ സംഘർഷ സാഹചര്യത്തിലും ഷാർജയിലെ വ്യാപാര മേഖലയിൽ അതിവേഗ വളർച്ച. ഈ വർഷം ആദ്യ പാദം പിന്നിടുമ്പോൾ ഷാർജ റിസർച്ച്​, ടെക്​നോളജി ആൻഡ്​ ഇന്നവോഷൻ പാർക്ക്​ (സ്​പോർക്ക്​) വഴി നടന്നത്​ 1200 ലൈസൻസ്​ ഇടപാടുകൾ. പുതിയ കമ്പനി രൂപവത്​കരണം, ​നിലവിലെ ലൈസൻസ്​ പുതുക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ലൈസൻസ്​ നടപടികളാണ്​ ഇക്കാലയളവിൽ നടന്നത്​. നൂതന സാ​ങ്കേതിക വിദ്യ അധിഷ്ഠിത സംരംഭകരിൽ നിന്നുയരുന്ന ആവശ്യകതയും സാ​ങ്കേതികവിദ്യ, ഗവേഷണാധിഷ്ഠിത കമ്പനികൾക്കായുള്ള മുൻനിര കേ​ന്ദ്രമെന്ന​ സ്പാർക്കിന്‍റെ സ്ഥാനം ശക്​തിപ്പെടുത്തുന്നതുമാണ്​ ഈ കണക്കുകളെന്ന്​ സ്പാർട്ട്​ സി.ഇ.ഒ ഹുസൈൻ അൽ മഹ്​മൂദി പറഞ്ഞു. സുസ്ഥിരമായ വികസനത്തെ പിന്തുണക്കുന്ന പ്രായോഗിക സാമ്പത്തിക മൂല്യങ്ങളിലേക്ക് നവീകരണത്തെ മാറ്റുന്നതിലാണ്​ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള പങ്കാളിത്തം വിപുലീകരിക്കുകയും ബിസിനസ്​ സംരംഭങ്ങളെ ശാക്​തീകരിക്കുകയും ചെയ്യുന്നതിലൂടെ എമിറേറ്റിലെ വ്യാപാര, വാണിജ്യ രംഗത്തെ വളർച്ച ത്വരിതപ്പെടുത്തുകയാണ്​ ലക്ഷ്യം. കഴിഞ്ഞ വർഷം എമിറേറ്റ്​സ്​ ഹെൽത്ത്​ സർവിസസ്​, യൂറോപ്യൻ യൂനിയൻ ഇക്കോസിസ്റ്റം, ഇന്‍റർനാഷനൽ അസോസിയേഷൻ ഓഫ്​ സയൻസ്​ പാർക്ക്സ്​ പോലുള്ള 30ലധികം പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ടാക്കാനും സ്പാർക്കിന്​ കഴിഞ്ഞിരുന്നു. വളർന്നുവരുന്ന ​പ്രതിഭകളെ പിന്തുണക്കുന്നതിനായി ആരംഭിച്ച ബേസ്​39 സംരംഭം സ്പാർക്കിനെ സംബന്ധിച്ച്​ പുതിയ നാഴികക്കല്ലായിരുന്നു. കൂടാതെ, സ്റ്റാർട്ടപ്പുകൾ മുതൽ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ വരെയുള്ള 7,500ലധികം കമ്പനികളെ ഉൾപ്പെടുത്തി സ്പാർക്കിന്‍റെ ആവാസവ്യവസ്ഥ വികസിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - 12,000 license transactions took place on Spark in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.