തുല്ല്യതാ സർട്ടിഫിക്കറ്റ്​: യു.എ.ഇയിലെ  ഇന്ത്യൻ അധ്യാപകർക്ക്​ ജോലി നഷ്​ടമാകുന്നു

ദുബൈ: ഇന്ത്യയിലെ സർവകലാശാലകളിൽ നിന്ന്​ പ്രൈവറ്റ്​ രജിസ്​ട്രേഷൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളിലൂടെ പഠനം പൂർത്തിയാക്കിയ യു.എ.ഇയിലെ അധ്യാപകർക്ക്​ തുല്ല്യതാ സർട്ടിഫിക്കറ്റ്​ ലഭിക്കാത്തത്​ വിനയാകുന്നു. നിലവിൽ അറബി കോളജുകളിലും മറ്റും പഠിച്ച ശേഷം ജോലി നേടിയവർ അടക്കമുള്ളവർ പിരിച്ചുവിടൽ ഭീഷണിയിലാണ്​. ഏതാണ്ട്​ 300 അധ്യാപകർക്ക് പിരിഞ്ഞുപോകണം എന്ന്​ ആവശ്യപ്പെട്ടുള്ള​ നോട്ടീസ്​ ലഭിച്ചുകഴിഞ്ഞു. ഒരു സര്‍വകലാശാല നൽകിയ ബിരുദവും ബിരുദാനന്തര ബിരുദവും തങ്ങൾ നൽകുന്ന ബിരുദങ്ങൾക്ക്​ എന്ന്​ അംഗീകരിക്കുന്ന രേഖയാണ് തുല്യത സര്‍ട്ടിഫിക്കറ്റ് അഥവാ ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്.

പ്രൈവറ്റ്​ കോളജുകളിൽ വർഷങ്ങളോളം പഠിച്ച്​ റഗുലർ വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷയെഴുതി പാസായവർക്കും തുല്ല്യതാ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നില്ല​. യു.ജി.സിയുടെ മാർഗനിർദേശമനുസരിച്ച്​ റഗുലർ വിദ്യാഭ്യാസം, വിദൂര വിദ്യാഭ്യാസം എന്നിങ്ങനെ മാത്രമാണ്​ തരം തിരിവുള്ളത്​. എന്നാൽ പ്രൈവറ്റ്​ കോളജുകളിൽ പഠിച്ചിറങ്ങുന്നവർക്ക്​ സർവകലാശാലകൾ നൽകുന്ന സ്​ഥിരീകരണ സർട്ടിഫിക്കറ്റിൽ ​ൈപ്രവറ്റ്​ എന്ന്​ രേഖപ്പെടുത്തുകയാണ്​ പതിവ്​. ഇത്​ യു.എ.ഇയിൽ അംഗീകാരമില്ലാത്തതാണ്​. രണ്ട്​ തരത്തിൽ പഠിച്ചാലും ഒരേ മൂല്ല്യമാണുള്ളതെന്ന്​ പറയുന്ന സർവകലാശാലകൾ മുൻകൈയ്യെടുത്ത്​ റഗുലർ, പ്രൈവറ്റ്​ വിത്യാസമില്ലാതെ ഒരേ സർട്ടിഫിക്കറ്റ്​ കൊടുത്താൽ തീരാവുന്ന പ്രശ്​നമാണിതെന്ന്​ അധ്യാപകർ പറയുന്നു. മാർക്ക്​ ലിസ്​റ്റിൽ രേഖപ്പെടുത്തിയ ഇ​​േൻറണൽ, എക്​സ്​റ്റേണൽ മാർക്കുകർ തമ്മിലെ വേർതിരിവും വിനയാകുന്നുണ്ട്​. ഇ​േൻറണൽ മാർക്ക്​ എന്താണെന്ന്​ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തെ ധരിപ്പിക്കാൻ സർവകലാശാലകൾക്ക്​ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്​ തന്നെ ഇ​േൻറണൽ മാർക്ക്​ മിക്കയിടങ്ങളിലും പരിഗണിക്കപ്പെടുന്നുമില്ല. നിലവിൽ മലബാര്‍ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ കോളേജുകള്‍ കുറവായതിനാല്‍ പാരലല്‍ കോളജിലും യതീംഖാനകളിലും മറ്റു സ്ഥാപങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ബിരുദവും ബിരുദാനന്തര കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. യു.എ. ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന കാര്യം അറിയാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികൾ ഇപ്പോഴും കേരളത്തിലെ വിവിധ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുകയുമാണ്​. ജീവിതം വഴിമുട്ടി നൂറുകണക്കിന്​ പേർ നെ​േട്ടാട്ടം ഒാടു​േമ്പാഴും പ്രശ്ത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും സര്‍വകലാശാലയിൽ നിന്നും ലഭിക്കുന്നതെന്ന്​ അധ്യാപകർ പറയുന്നു. യു.ജി.സിയാണ്​ നടപടി സ്വീകരിക്കേണ്ടതെന്നാണ്​ സർവകലാശാല അധികൃതരുടെ നിലപാട്​. നേരത്തെ സ്വകാര്യ കോളജുകളില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ യു.എ.ഇയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കെങ്കിലും റഗുലര്‍ പദവി സര്‍ട്ടിഫിക്കറ്റ്​ നൽകണമെന്ന ആവശ്യം ഉന്നയിച്ച്​ അധ്യാപകർ കാലക്കറ്റ്​ സർവകലാശാലയെ സമീപിച്ചുവെങ്കിലും അധിക​ൃതർ കൈമലർത്തി. നിലവിൽ ഹൈക്കോടതി വഴി ഇടപെടല്‍ സാധ്യമാകുമോ എന്ന​ പരിശോധനയിലാണ്​​ അവർ. യു.എ.ഇയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വേണ്ടി ശബ്​ദമുയര്‍ത്താനുള്ള പൊതുവേദിയില്ലാത്തത്​ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കേരളത്തിലെ അധ്യാപക സംഘടനകള്‍ സ്വകാര്യമേഖലയിലെ അധ്യാപകരെ പരിഗണിക്കാറില്ല. 

Tags:    
News Summary - teaching job- uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.